അച്ഛന്‍ മരിച്ചത് ഞങ്ങളുടെ പക്കല്‍ മരുന്ന് വാങ്ങാനുള്ള പണമില്ലാത്തതുകൊണ്ടോ ? അതോ മരിക്കാറായതുകൊണ്ടോ ? ഷാ​രൂ​ഖ് ഖാ​ൻ പറയുന്നു..

അ​ഹ​ങ്കാ​ര​മാ​യി തോ​ന്നി​യേ​ക്കാം. പ​ക്ഷെ രാ​ജാ​ക്ക​ന്മാ​ര്‍ ചോ​ദി​ക്കാ​റി​ല്ല. എ​ന്നെ രാ​ജാ​വെ​ന്ന് വി​ളി​ക്കു​ന്ന​ത് മാ​ധ്യ​മ​ങ്ങ​ള്‍ ആ​ണെ​ങ്കി​ലും ഞാ​ന​ത് വി​ശ്വ​സി​ക്കു​ന്നു, അ​താ​ണ് ഞാ​ന്‍ ചോ​ദി​ക്കാ​ത്ത​ത്.

ദാ​രി​ദ്ര്യ​ത്തി​ല്‍ നി​ന്നു വ​ന്ന രാ​ജാ​വും ചോ​ദി​ക്കി​ല്ല. ആ​രെ​ങ്കി​ലും ചോ​ദി​ച്ചാ​ല്‍ ത​ന്‍റെ ര​ക്ത​വും മ​ജ്ജ​യും ന​ല്‍​കു​ക​യാ​യി​രി​ക്കും അ​വ​ന്‍ ചെ​യ്യു​ക.

ഞാ​ന്‍ ഒ​രു ദ​രി​ദ്ര​കു​ടും​ബ​ത്തി​ല്‍ നി​ന്നു​മാ​ണ് വ​രു​ന്ന​ത്. ഞാ​ന്‍ വ​ള​രെ മോ​ശം അ​വ​സ്ഥ​ക​ള്‍ ക​ണ്ടി​ട്ടു​ണ്ട്. എ​ന്‍റെ അ​ച്ഛ​ന്‍ മ​രി​ക്കാ​ന്‍ കി​ട​ക്കു​മ്പോ​ള്‍ ഇ​ഞ്ച​ക്ഷ​ന്‍ വാ​ങ്ങാ​നു​ള്ള പ​ണ​മു​ണ്ടാ​യി​രു​ന്നി​ല്ല.

ല​ണ്ട​നി​ല്‍ നി​ന്നും ആ​ന്‍റി​യാ​യി​രു​ന്നു അ​യ​ച്ചി​രു​ന്ന​ത്. 20 ഇ​ഞ്ച​ക്ഷ​ന്‍റെ കോ​ഴ്‌​സാ​യി​രു​ന്നു​വെ​ങ്കി​ല്‍ ഞ​ങ്ങ​ള്‍​ക്ക് എ​ട്ട​ണ്ണ​മെ സം​ഘ​ടി​പ്പി​ക്കാ​ന്‍ സാ​ധി​ച്ചി​രു​ന്നു​ള്ളൂ.

അ​തു​കൊ​ണ്ട് അ​ദ്ദേ​ഹം ഞ​ങ്ങ​ളു​ടെ പ​ക്ക​ല്‍ പ​ണ​മി​ല്ലാ​ത്ത​ത് കൊ​ണ്ടോ അ​തോ ശ​രി​ക്കും മ​രി​ക്കാ​റാ​യ​തുകൊണ്ടാ​ണോ മ​രി​ച്ച​തെ​ന്ന് എ​നി​ക്ക​റി​യി​ല്ല. -ഷാ​രൂ​ഖ് ഖാ​ൻ

Related posts

Leave a Comment