പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ല്‍ അ​ഴി​മ​തിക്കാരായ ഒ​രാൾ പോലുമില്ല; അഴിമതി അവസാനിപ്പിച്ച സർക്കാരെന്ന് ​എം.​വി.​ഗോ​വി​ന്ദ​ന്‍

തി​രു​വ​ന​ന്ത​പു​രം: അ​ഴി​മ​തി ന​ട​ത്തു​ന്ന ഒ​രു മ​ന്ത്രി​യും പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ല്‍ ഇ​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍. രാ​ഷ്ട്രീ​യ​ത​ല​ത്തി​ല്‍ അ​ഴി​മ​തി അ​വ​സാ​നി​പ്പി​ച്ച സ​ര്‍​ക്കാ​രാ​ണ് ഇ​തെ​ന്നും ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു.

തിരുവനന്തപുരത്ത് നടന്ന ഒ​രു പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ല്‍ അ​ഴി​മ​തി വ​ലി​യ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്.

ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വ്യ​ക്തി​പ​ര​മാ​യ നി​ല​പാ​ടു​ക​ളാ​ണ് ഇ​തി​ന് കാ​ര​ണം. അതുകൊണ്ട് ഭ​ര​ണ​ത്തി​ന് വേ​ഗം കി​ട്ടു​ന്നി​ല്ലെ​ന്നും ഗോ​വി​ന്ദ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related posts

Leave a Comment