മെഡിക്കൽ സംഘം വരുന്നു; ആദ്യം ഇല്ലെന്ന് പറഞ്ഞ  ലൈം​ഗി​ക ക്ഷ​മ​താ പരിശോധന ഷ​റാ​റ​യ്ക്ക് നടത്തുന്നു


ത​ല​ശേ​രി: പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യി ക​ണ്ണൂ​ർ സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന പ്ര​തി​യു​ടെ ലൈം​ഗി​ക ക്ഷ​മ​ത ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ച്ചു.

വ്യാ​പാ​ര പ്ര​മു​ഖ​ൻ ഷ​റാ​റ ഗ്രൂ​പ്പ് ഉ​ട​മ ത​ല​ശേ​രി ഗു​ഡ്ഷെ​ഡ് റോ​ഡി​ലെ ഷ​റാ​റ ബം​ഗ്ലാ​വി​ൽ ഉ​ച്ചു​മ്മ​ൽ കു​റു​വാ​ൻ ക​ണ്ടി ഷ​റ​ഫു​ദ്ദീ (68) നെ ​പ​രി​ശോ​ധി​ക്കാ​നാ​ണ് ഫി​സി​ഷ്യ​ൻ, സ​ർ​ജ​ൻ, സൈ​ക്യാ​ട്രി​സ്റ്റ്, ഫോ​റ​ൻ​സി​ക് സ​ർ​ജ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജ് എ.​വി മൃ​ദു​ല​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ് ബോ​ർ​ഡ് രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

എ​ന്നാ​ൽ മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ൽ ലൈം​ഗി​ക ക്ഷ​മ​ത പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള​ള വി​ദ​ഗ്ദ ഡോ​ക്ട​ർ, സൈ​ക്കോ​ള​ജി​സ്റ്റ്, റേ​ഡി​യോ​ള​ജി​സ്റ്റ് എ​ന്നി​വ​രെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ധ​ർ​മ​ടം പോ​ലീ​സ് ബ​ന്ധ​പ്പെ​ട്ട​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു

. പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ട ലൈം​ഗി​ക ക്ഷ​മ​ത പ​രി​ശോ​ധി​ക്കു​ന്ന വി​ദ​ഗ്ധ ഡോ​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ല​രു​ടെ സേ​വ​നം ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ല​ഭ്യ​മ​ല്ല. ഇ​ക്കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച് ജി​ല്ലാ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ഡി​എം​ഒ​ക്ക് ക​ത്ത് ന​ൽ​കി.

Related posts

Leave a Comment