ഷാ​ര്‍​ജ​യി​ൽ ജ​യി​ലി​ലാ​യി​രു​ന്ന 149 ഇ​ന്ത്യ​ക്കാ​രെ മോ​ചി​പ്പി​ച്ചു

ഷാ​​​ർ​​​ജ: ഷാ​​​ര്‍​ജ​​​യി​​​ൽ ജ​​​യി​​​ലി​​​ലാ​​​യി​​​രു​​​ന്ന 149 ഇ​​​ന്ത്യ​​​ക്കാ​​​രെ മോ​​​ചി​​​പ്പി​​​ച്ചു. സാ​​​മ്പ​​​ത്തി​​​ക കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളി​​​ൽ പെ​​​ട്ട​​​വ​​​ർ​​​ക്കാ​​​ണ് മോ​​​ച​​​നം ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. 20 വ​​​യ​​​സു​​​മു​​​ത​​​ൽ 62 വ​​​യ​​​സു ​വ​​​രെ​​​യു​​​ള്ള​​​വ​​​രാ​​​ണു മോ​​​ചി​​​ത​​​രാ​​​യ​​​ത്. നാ​​​ടു​​​ക​​​ട​​​ത്ത​​​ൽ ശി​​​ക്ഷ​​​യി​​​ൽ​​​നി​​​ന്ന് എ​​​ല്ലാ​​​വ​​​രും ഒ​​​ഴി​​​വാ​​​യി. ഇ​​ന്ന​​ലെ രാ​​​വി​​​ലെ 10 ന് ​​​മോ​​​ചി​​​ത​​​രാ​​​യ​​​വ​​​രി​​​ൽ ചി​​​ല​​​ർ ഇ​​​ൻ​​​ഡി​​​ഗോ വി​​​മാ​​​ന​​​ത്തി​​​ൽ നാ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങി.ടാ​​​ക്സി ഡ്രൈ​​​വ​​​റാ​​​യി വ​​​ന്ന സാ​​​മ്പ​​​ത്തി​​​ക കു​​​റ്റ​​​കൃ​​​ത്യ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ 15 വ​​​ർ​​​ഷം ജ​​​യി​​​ൽ ശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ച്ച 68 വ​​​യ​​​സു​​​കാ​​​ര​​​നാ​​​യ മു​​​സ്ത​​​ഫ​​​യും മോ​​​ചി​​​ത​​​നാ​​​യി.

യു​​​എ​​​ഇ​​​യി​​​ലേ​​​ക്ക് എ​​​പ്പോ​​​ൾ വേ​​​ണ​​​മെ​​​ങ്കി​​​ലും മ​​​ട​​​ങ്ങി​​​യെ​​​ത്താ​​​മെ​​​ന്ന വ്യ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ് മോ​​​ച​​​നം. മോ​​​ചി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് ഷാ​​​ർ​​​ജ​​​യി​​​ൽ ജോ​​​ലി​​​ചെ​​​യ്യാ​​​നു​​​ള്ള ത​​​ട​​​സ​​​വും ഇ​​​ല്ലാ​​​താ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഗു​​​രു​​​ത​​​ര​​​മാ​​​യ ക്രി​​​മി​​​ന​​​ല്‍ കു​​​റ്റ​​​ങ്ങ​​​ളൊ​​​ഴി​​​കെ​​​യു​​​ള​​​ള കേ​​​സു​​​ക​​​ളി​​​ല്‍​പെ​​​ട്ട് ഷാ​​​ര്‍​ജ​​​യി​​​ലെ ജ​​​യി​​​ലു​​​ക​​​ളി​​​ല്‍ ക​​​ഴി​​​യു​​​ന്ന മു​​​ഴു​​​വ​​​ന്‍ വി​​​ദേ​​​ശീ​​​യ​​​രെ​​യും മോ​​​ചി​​​പ്പി​​​ക്കു​​​മെ​​​ന്ന് ഷാ​​​ര്‍​ജ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി ഡോ. ​​​ഷേ​​​ക്ക് സു​​​ല്‍​ത്താ​​​ന്‍ ബി​​​ന്‍ മു​​​ഹ​​​മ്മ​​​ദ് അ​​​ല്‍ ഖാ​​​സി​​​മി ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന് ഉ​​​റ​​​പ്പ് ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

Related posts