ഷാ​രു​ഖിനെ വിവാഹം കഴിക്കുമായിരുന്നോ? മറുപടിയുമായി കജോൾ

ബോ​ളി​വു​ഡി​ലെ വി​ജ​യ ഫോ​ർ​മു​ല​യാ​യി​രു​ന്നു ഷാ​രു​ഖ് ഖാ​ൻ- ക​ജോ​ൾ ജോ​ഡി. ദി​ൽ​വാ​ലേ ദു​ൽ​ഹനി​യ ലേ ​ജാ​യേം​ഗേ, കുഛ് ​കുഛ് ഹോ​ത്താ ഹെ, ​ക​ര​ൺ അ​ർ​ജു​ൺ തു​ട​ങ്ങി​യ ഹി​റ്റ് ചി​ത്ര​ങ്ങ​ൾ ത​ന്നെ ഉ​ദാ​ഹ​ര​ണം. ഇ​രു​വ​രും ത​മ്മി​ൽ ന​ല്ല ചേ​ർ​ച്ച​യാ​ണെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ അ​ഭി​പ്രാ​യ​വും.

ഇ​തു സം​ബ​ന്ധി​ച്ച് ഒ​രു ആ​രാ​ധ​ക​ന്‍റെ ചോ​ദ്യ​വും അ​തി​ന് ക​ജോ​ൾ ന​ൽ​കി​യ മ​റു​പ​ടി​യു​ട​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ സം​സാ​ര​വി​ഷ​യം. അ​ജ​യ് ദേ​വ്ഗ​ണി​നെ വി​വാ​ഹം ക​ഴി​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ കജോ​ൾ ഷാ​രു​ഖി​നെ വി​വാ​ഹം ക​ഴി​ക്കു​മാ​യി​രു​ന്നോ എ​ന്നാ​ണ് ഒ​രു ആ​രാ​ധ​ക​ൻ ചോ​ദി​ച്ച​ത്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലെ ആ​സ്ക് മീ ​എ​നി​തി​ങ്ങ് എ​ന്ന പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ആ​രാ​ധ​ക​ന്‍റെ ചോ​ദ്യ​ങ്ങ​ളു​ണ്ടാ​യ​ത്.

വി​വാ​ഹാ​ലോ​ച​ന​ക​ൾ ന​ട​ത്ത​ണ്ട​ത് ആ​ണു​ങ്ങ​ള​ല്ലേ എ​ന്നാ​യി​രു​ന്നു കാ​ജോ​ൾ മ​റു​പ​ടി പ​റ​ഞ്ഞ​ത്. എ​ന്താ​ണ് ഷാ​രു​ഖു​മാ​യു​ള്ള ബ​ന്ധം എ​ന്ന് മ​റ്റൊ​രാ​ൾ ചോ​ദി​ച്ച​പ്പോ​ൾ ആ​ജീ​വാ​ന​ന്ത സു​ഹൃ​ത്ത് എ​ന്നാ​ണ് ക​ജോ​ൾ മ​റു​പ​ടി പ​റ​ഞ്ഞ​ത്.

സ​ഹ​താ​ര​മെ​ന്ന നി​ല​യി​ൽ ഷാ​രു​ഖി​നെ​യാ​ണോ അ​ജ​യി​നെ​യാ​ണോ കൂ​ടു​ത​ൽ വി​ല​മ​തി​ക്കു​ന്ന​തെ​ന്ന ചോ​ദ്യ​ത്തി​ന് സാ​ഹ​ച​ര്യ​മ​നു​സ​രി​ച്ചി​രി​ക്കു​മെ​ന്നാ​ണ് കജോ​ൾ മ​റു​പ​ടി ന​ൽ​കി​യ​ത്. ഷാ​രു​ഖു​മൊ​ത്ത് എ​ന്നി​നി വീ​ണ്ടു​മ​ഭി​ന​യി​ക്കു​മെ​ന്ന ചോ​ദ്യ​ത്തി​ന് അ​ത് ഷാ​രു​ഖി​നോ​ടു ചോ​ദി​ക്കൂ​യെ​ന്നും കജോ​ൾ പ​റ​ഞ്ഞു.

Related posts