വീ​ട്ടി​ലെ കു​ളി​മു​റി​ക്ക് ഇ​പ്പോ​ഴും കൊ​ളു​ത്തി​ല്ല! കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി ജാ​ൻ​വി ക​പൂ​ർ


ശ്രീ​ദേ​വി-​ബോ​ണി ക​പൂ​ർ ദ​മ്പ​തി​ക​ളു​ടെ മ​ക​ളും ബോ​ളി​വു​ഡ് ന​ടി​യു​മാ​ണ് ജാ​ൻ​വി ക​പൂ​ർ. ക​ഴി​ഞ്ഞ ദി​വ​സം ജാ​ൻ​വി ത​ന്‍റെ വീ​ട്ടി​ലെ കാ​ഴ്ച​ക​ൾ പ്രേ​ക്ഷ​ക​ർ​ക്ക് മു​ൻ​പാ​കെ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

ശ്രീ​ദേ​വി ആ​ദ്യ​മാ​യി വാ​ങ്ങി​യ ഭ​വ​ന​മാ​ണി​ത്. വാ​ങ്ങി​യ നാ​ളു​ക​ളി​ൽ ഈ ​വീ​ട് തീ​ർ​ത്തും വ്യ​ത്യ​സ്ത​മാ​യി​രു​ന്നു എ​ന്ന് ജാ​ൻ​വി പ​റ​യു​ന്നു.ചെ​ന്നൈ​യി​ലു​ള്ള ബം​ഗ്ലാ​വി​ന്‍റെ കാ​ഴ്ച​യാ​ണ് ജാ​ൻ​വി അ​വ​ത​രി​പ്പി​ച്ച​ത്. പി​താ​വ് ബോ​ണി ക​പൂ​റും ഈ ​വീ​ഡി​യോ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു.

ലോ​കം മു​ഴു​വ​ൻ സ​ഞ്ച​രി​ച്ച് മോ​ടി പി​ടി​പ്പി​ക്കാ​നു​ള്ള അ​ല​ങ്കാ​ര വ​സ്തു​ക്ക​ൾ ഈ ​വീ​ടി​നു​ള്ളി​ൽ ശ്രീ​ദേ​വി എ​ത്തി​ച്ചി​രു​ന്നു.മ​ക​ൾ വി​വാ​ഹി​ത​യാ​യശേ​ഷം വീ​ടി​ന്‍റെ ലു​ക്ക് മാ​റ്റാ​നാ​യി​രു​ന്നു ശ്രീ​ദേ​വി​യു​ടെ ആ​ഗ്ര​ഹം.

2018ൽ ​ശ്രീ​ദേ​വയു​ടെ മ​ര​ണ​ശേ​ഷം ഈ ​വീ​ട് ഇ​വ​ർ പു​നഃ​രു​ദ്ധാ​ര​ണം ചെ​യ്തി​രു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കെ​ല്ലാം ഒ​ത്തു​കൂ​ടാ​ൻ ഒ​രു സ്ഥ​ലം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് വീ​ട് പു​തു​ക്കി​യ​ത്.

വീ​ട് പ​ഴ​യ​താ​ണെ​ങ്കി​ലും, ഇ​തി​ൽ ഒ​ട്ടേ​റെ ഓ​ർ​മക​ളു​ണ്ട്. അ​മ്മ ശ്രീ​ദേ​വി​യു​ടെ ആ​ഗ്ര​ഹ​പ്ര​കാ​ര​മാ​ണ് ഇ​പ്പോ​ഴും വീ​ട്ടി​ലെ കു​ളി​മു​റി കൊ​ളു​ത്തി​ല്ലാ​തെ നി​ല​നി​ർ​ത്തു​ന്ന​ത്. അ​തി​നു പി​ന്നി​ൽ ശ്രീ​ദേ​വി​യു​ടെ ഒ​രു വ​ലി​യ ഭ​യം ത​ന്നെ​യാ​യി​രു​ന്നു.

കു​ളി​മു​റി​ക്കു​ള്ളി​ൽ ക​യ​റി വാ​തി​ൽ കൊ​ളു​ത്തി​ട്ട് മ​ക​ൾ ആ​ൺ​കു​ട്ടി​ക​ളു​മാ​യി ഫോ​ണി​ൽ സം​സാ​രി​ക്കും എ​ന്ന് ശ്രീ​ദേ​വി ഭ​യ​ന്നി​രു​ന്നു. അ​തു​കൊ​ണ്ടു മ​ക​ളോ​ട് കു​ളി​മു​റി​യി​ൽ കൊ​ളു​ത്തി​ട​രു​ത് എ​ന്ന് ശ്രീ​ദേ​വി പ്ര​ത്യേ​കം നി​ർ​ദേശി​ച്ചി​രു​ന്നു.

അ​തി​നാ​ൽ ത​ന്നെ മു​റി മു​ഴു​വ​ൻ മോ​ടി​പി​ടി​പ്പി​ച്ചി​ട്ടും ഇ​പ്പോ​ഴും കു​ളി​മു​റി കൊ​ളു​ത്തി​ല്ലാ​തെ നി​ല​നി​ർ​ത്തി​യി​ട്ടു​ണ്ട്.വീ​ട്ടി​ലെ മ​റ്റു ചി​ല ഭാ​ഗ​ങ്ങ​ളും ജാ​ൻ​വി വീ​ഡി​യോ​യി​ൽ പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു​ണ്ട്.

ഒ​രു മൂ​ല​യി​ൽ ചി​ല പെ​യി​ന്‍റിം​ഗു​ക​ൾ ഉ​ണ്ട്. ശ്രീ​ദേ​വി സ്വ​ന്തം കൈ​കൊ​ണ്ടു പെ​യി​ന്‍റ് ചെ​യ്ത ചി​ല വ​സ്തു​ക്ക​ളും, അ​വ​രു​ടെ പെ​യി​ന്‍റിം​ഗു​ക​ളും ഇ​വി​ടെ കാ​ണാം.

 

Related posts

Leave a Comment