‘എ​ന്‍റെ പ്ര​തീ​ക്ഷ തെ​റ്റി​യി​ല്ല… സി​നി​മ​യി​ലു​ട​നീ​ളം പൃ​ഥ്വി​രാ​ജ് എ​ന്ന ന​ട​നെ അ​ല്ല ഞാ​ൻ ക​ണ്ട​ത്’

ആ​ടു​ജീ​വി​തം ക​ണ്ട് അ​നു​ഭ​വി​ച്ച​റി​ഞ്ഞു. ഈ ​ഒ​രു സി​നി​മ​യി​ലൂ​ടെ യ​ഥാ​ർ​ഥ ന​ജീ​ബി​നെ കാ​ണി​ച്ചും അ​റി​യി​ച്ചും ത​ന്ന ബെ​ന്ന്യാ​മി​നും ബ്ലെ​സി സാ​റി​നും പ്രി​ഥ്വി​രാ​ജി​നും ഈ ​സി​നി​മ​യു​ടെ ഭാ​ഗ​മാ​യ എ​ല്ലാ​വ​ർ​ക്കും ന​ന്ദി. അ​തി​ജീ​വ​ന സി​നി​മ​ക​ൾ കാ​ണാ​ൻ എ​നി​ക്ക് ഭ​യ​ങ്ക​ര പേ​ടി​യാ​ണ്. കാ​ര​ണം അ​നു​ഭ​വി​ച്ച​ത്‌ മ​നു​ഷ്യ​ർ ആ​ണ​ല്ലോ എ​ന്നു സി​നി​മ കാണുമ്പോൾ ഇ​ട​യ്ക്കൊ​ക്കെ ഓ​ർ​മ വ​രും എ​ന്നു​ള്ള​തു​കൊ​ണ്ട്.

പ​ക്ഷെ ന​ജീ​ബ് എ​ന്ന ആ ​പാ​വം മ​നു​ഷ്യ​നെ സി​നി​മ പ്രൊ​മോ​ഷ​ന്‍റെ സ​മ​യ​ത്തു ക​ണ്ട​ത് മു​ത​ൽ അ​ദ്ദേ​ഹ​ത്തെ സി​നി​മ​യി​ലൂ​ടെ കാ​ണ​ണം എ​ന്നു തോ​ന്നി. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നു​ഭ​വ​ങ്ങ​ൾ ക​ണ്ട്‌ ത​ന്നെ അ​റി​യ​ണം എ​ന്നു തോ​ന്നി.

എ​ന്‍റെ പ്ര​തീ​ക്ഷ തെ​റ്റി​യി​ല്ല. സി​നി​മ​യി​ലു​ട​നീ​ളം പൃ​ഥ്വി​രാ​ജ് എ​ന്ന ന​ട​നെ അ​ല്ല ഞാ​ൻ ക​ണ്ട​ത്. ഒ​രു സി​നി​മ കാ​ണു​ന്ന ലാ​ഘ​വ​ത്തോ​ടെ ഇ​രി​ക്കാ​ൻ പ​റ്റി​യി​ല്ല.

ന​ജീ​ബ് ആ​യി​രു​ന്നു എ​ന്‍റെ ക​ണ്ണി​ലും മ​ന​സി​ലും എ​ല്ലാം. ഒ​രു തു​ള്ളി വെ​ള്ള​ത്തി​ന്‍റെ വി​ല​യും ഒ​റ്റ​പ്പെ​ട​ലി​ന്‍റെ വേ​ദ​ന​യും അ​ങ്ങ​നെ ന​മ്മ​ൾ​ക്ക് ലൈ​ഫി​ൽ വി​ല​മ​തി​ക്കാ​ത്ത പ​ല​തും, അ​മ്മ​യു​ണ്ടാ​ക്കു​ന്ന ഒ​രു ക​ഷ്ണം ക​ണ്ണി​മാ​ങ്ങ അ​ച്ചാ​ർ പോ​ലും എ​ത്ര വി​ല​പ്പെ​ട്ട​താ​ണ് എ​ന്നു ന​ജീ​ബ് കാ​ണി​ച്ചു ത​ന്നു. -ഷീ​ലു ഏ​ബ്രഹാം

Related posts

Leave a Comment