ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട​ത് ആ​രാ​ണെ​ന്നു ചോ​ദി​ച്ചാ​ല്‍ ഞാ​ന്‍ ദു​ല്‍​ഖ​റി​ന്‍റെ പേ​രു പ​റ​യും; മൃ​ണാ​ള്‍ ഠാ​ക്കൂ​ര്‍

മ​റാ​ത്തി സി​നി​മ​ക​ളി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി ബോ​ളി​വു​ഡ് താ​ര​മാ​യി മാ​റി​യ ന​ടി​യാ​ണ് മൃ​ണാ​ള്‍ ഠാ​ക്കൂ​ർ. ബോ​ളി​വു​ഡി​ല്‍ ഹൃ​ത്വി​ക് റോ​ഷ​ന്‍റെ സൂ​പ്പ​ര്‍ 30യി​ല്‍ ശ്ര​ദ്ധേ​യ​മാ​യ വേ​ഷം ചെ​യ്ത മൃ​ണാ​ള്‍ തെ​ന്നി​ന്ത്യ​യു​ടെ പ്രി​യ​ങ്ക​രി​യാ​യ​ത് മ​ല​യാ​ളി​യാ​യ ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍ നാ​യ​ക​നാ​യ തെ​ലു​ങ്ക് ചി​ത്രം സീ​താ​രാ​മ​ത്തി​ലൂ​ടെ​യാ​ണ്. 1960-70 കാ​ല​ഘ​ട്ട​ത്തി​ല്‍ ന​ട​ക്കു​ന്ന പ്ര​ണ​യ​ക​ഥ​യി​ലെ ദു​ല്‍​ഖ​ർ-​മൃ​ണാ​ള്‍ കെ​മി​സ്ട്രി പ്രേ​ക്ഷ​ക​ര്‍ ഇ​രു​കൈ​യും നീ​ട്ടി​യാ​ണ് സ്വീ​ക​രി​ച്ച​ത്.

വി​ജ​യ് ദേ​വ്‌​ര​കൊ​ണ്ട നാ​യ​ക​നാ​കു​ന്ന ഫാ​മി​ലി സ്റ്റാ​റാ​ണ് മൃ​ണാ​ളി​ന്‍റെ പു​തി​യ സി​നി​മ. ഈ ​ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന പ്ര​സ് മീ​റ്റി​ല്‍ മൃ​ണാ​ള്‍ ദു​ല്‍​ഖ​റി​നെ​പ്പ​റ്റി ന​ട​ത്തി​യ ചി​ല പ​രാ​മ​ര്‍​ശ​ങ്ങ​ളാ​ണി​പ്പോ​ള്‍ ച​ര്‍​ച്ചാ​വി​ഷ​യം.

ഞാ​ന്‍ കൂ​ടെ വ​ര്‍​ക്ക് ചെ​യ്തി​ട്ടു​ള്ള​വ​രി​ല്‍ ഏ​റ്റ​വും ക​ണ്‍​ഫ​ര്‍​ട്ട​ബി​ൾ ആയി അനു​ഭ​വ​പ്പെ​ട്ട​ത് ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​നൊ​പ്പ​മാ​ണ്. സീ​താ​രാ​മം എ​ന്‍റെ ആ​ദ്യ തെ​ലു​ങ്ക് സി​നി​മ​യാ​ണ്. അ​തി​ല്‍ അ​ഭി​ന​യി​ച്ച​പ്പോ​ള്‍ എ​ന്നെ കം​ഫ​ര്‍​ട്ട​ബി​ളാ​ക്കാ​ന്‍ ദു​ല്‍​ഖ​ര്‍ പ​ര​മാ​വ​ധി ശ്ര​മി​ച്ചു. ഞാ​ന്‍ കൂ​ടെ വ​ര്‍​ക്ക് ചെ​യ്തി​ട്ടു​ള്ള​വ​രി​ല്‍ വ​ച്ച് എ​നി​ക്ക് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട ന​ട​ന്‍ ദു​ല്‍​ഖ​റാ​ണ്.

ഒ​രു​പാ​ട് ന​ട​ന്മാ​രു​ടെ കൂ​ടെ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട​ത് ആ​രാ​ണെ​ന്നു ചോ​ദി​ച്ചാ​ല്‍ ഞാ​ന്‍ ദു​ല്‍​ഖ​റി​ന്‍റെ പേ​രു പ​റ​യും. അ​ദ്ദേ​ഹം ഒ​രു​പാ​ട് ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ വ​ര്‍​ക്ക് ചെ​യ്ത എ​ക്‌​സ്പീ​രി​യ​ന്‍​സു​ള്ള ആ​ളാ​ണ്. എ​ന്നെ അ​ദ്ദേ​ഹം കം​ഫ​ര്‍​ട്ടാ​ക്കി​യ രീ​തി​യും എ​നി​ക്ക് വ​ള​രെ ഇ​ഷ്ട​മാ​യി. ഒ​രു കോ ​സ്റ്റാ​ര്‍ എ​ന്ന നി​ല​യി​ല്‍ മാ​ത്ര​മ​ല്ല, ഒ​രു മെ​ന്‍റ​ര്‍ എ​ന്ന നി​ല​യി​ലും എ​ന്‍റെ പ്രി​യ​പ്പെ​ട്ട ന​ട​നാ​ണ് ദു​ല്‍​ഖ​ർ, എ​ന്‍റെ ഇ​ന്‍​സ്പി​റേ​ഷ​ന്‍, എ​ന്‍റെ റാം, ​എ​ന്‍റെ സു​ഹൃ​ത്ത്… ഇ​തൊ​ക്കെ​യാ​ണ് എ​നി​ക്ക് ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ൻ-​ മൃ​ണാ​ള്‍ ഠാ​ക്കൂ​ര്‍ പ​റ​ഞ്ഞു.

Related posts

Leave a Comment