ആ​ർ​ഒ​സിയുടെ ചോദ്യങ്ങൾക്ക് മറുപടി അവ്യക്തം: ദുരൂഹത മാറാതെ എക്സാലോജിക്; മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി ഷെൽ കമ്പനിയോ?

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ളു​ടെ കമ്പനി​യാ​യ എ​ക്സാ​ലോ​ജി​ക് സൊ​ലൂ​ഷ​ൻ​സ് ഷെ​ൽ ക​ന്പ​നി​യാ​ണോ എ​ന്നു പ​രി​ശോ​ധി​ക്കാ​ൻ എ​റ​ണാ​കു​ളം രജി​സ്ട്രാ​ർ ഓ​ഫ് ക​ന്പ​നീ​സ് (ആ​ർ​ഒ​സി) നി​ർ​ദേ​ശം. ഇ​തു സം​ബ​ന്ധി​ച്ചു വി​ശ​ദ പ​രി​ശോ​ധ​ന വേ​ണ​മെ​ന്നും ശി​പാ​ർ​ശ ചെ​യ്യു​ന്നു.

മാ​സ​പ്പ​ടി ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ച് ആ​ർ​ഒ​സി ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്കു ക​രി​മ​ണ​ൽ കമ്പനിയാ​യ സി​എം​ആ​ർ​എ​ൽ ന​ൽ​കി​യ മ​റു​പ​ടി അ​വ്യ​ക്ത​മാ​ണ്. എ​ക്സാ​ലോ​ജി​കും സി​എം​ആ​ർ​എ​ല്ലും ത​മ്മി​ലു​ള്ള ഇ​ട​പാ​ടു​ക​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്.

കേ​ര​ള സം​സ്ഥാ​ന വ്യ​വ​സാ​യ വി​ക​സ​ന കോ​ർ​പ​റേ​ഷ​ന്‍റെ (കെ​എ​സ്ഐ​ഡി​സി) ക​ണ​ക്കു പു​സ്ത​ക​ങ്ങ​ൾ പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സി​എം​ആ​ർ​എ​ല്ലി​ൽ 13.4 ശ​ത​മാ​നം ഓ​ഹ​രി​യു​ള്ള കെ​എ​സ്ഐ​ഡി​സി​യെ പ്ര​ത്യ​ക്ഷ​മാ​യും അ​തു​വ​ഴി സി​എം​ആ​ർ​എ​ല്ലി​നെ പ​രോ​ക്ഷ​മാ​യും നി​യ​ന്ത്രി​ക്കു​ന്ന​തു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണെ​ന്ന് ബം​ഗ​ളൂ​രു ആ​ർ​ഒ​സി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശ​മു​ണ്ടാ​യി​രു​ന്നു.

മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളു​ടെ എ​ക്സാ​ലോ​ജി​ക് കമ്പനിയും സി​എം​ആ​ർ​എ​ല്ലു​മാ​യു​ള്ള ഇ​ട​പാ​ടി​ലും വി​ശ​ദ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണ്. എ​ക്സാ​ലോ​ജി​ക്- സി​എം​ആ​ർ​എ​ൽ ഇ​ട​പാ​ടി​ന്‍റെ കാ​ല​ത്തു പി​ണ​റാ​യി വി​ജ​യ​നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

Related posts

Leave a Comment