കടക്ക് പുറത്ത്..! കോ​ക്പി​റ്റി​ൽ ക​യ​റി; ഷൈ​ൻ ടോം ​ചാ​ക്കോ​യെ വി​മാ​ന​ത്തി​ൽ​നി​ന്നും ഇ​റ​ക്കി​വി​ട്ടു; വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കും

അ​ബു​ദാ​ബി: ദു​ബാ​യി​യി​ൽ വി​മാ​ന​ത്തി​ന്‍റെ കോ​ക്പി​റ്റി​ൽ ക​യ​റാ​ൻ ശ്ര​മി​ച്ച ന​ട​ൻ ഷൈ​ൻ ടോം ​ചാ​ക്കോ​യെ ഇ​റ​ക്കി​വി​ട്ടു. ഷൈ​ൻ ടോ​മി​നെ കൂ​ടാ​തെ വി​മാ​നം കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ച്ചു.

ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 1.30 ന് ​കൊ​ച്ചി​യി​ലേ​ക്കു​ള്ള വി​മാ​ന​ത്തി​ലാ​യി​രു​ന്നു നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ.

ഷൈ​ൻ ടോം ​ഉ​ൾ​പ്പെ​ടെ​യു​ള്ള സി​നി​മ സം​ഘം പു​തി​യ ചി​ത്രം ഭാ​ര​ത സ​ർ​ക്ക​സി​ന്‍റെ ദു​ബാ​യ് പ്ര​മോ​ഷ​ൻ ഇ​വ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ദു​ബാ​യി​യി​ൽ എ​ത്തി​യ​ത്.

തി​രി​ച്ച് നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ടാ​ൻ വി​മാ​ന​ത്തി​ൽ ക​യ​റി​യ​പ്പോ​ഴാ​യി​രു​ന്നു നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

എ​മി​ഗ്രേ​ഷ​ൻ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി വി​മാ​ന​ത്തി​ൽ ക​യ​റി​യ ഷൈ​ൻ നേ​രെ കോ​ക്പി​റ്റി​ൽ പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു.

അ​സ്വാ​ഭാ​വി​ക ന​ട​പ​ടി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട വി​മാ​ന ജീ​വ​ന​ക്കാ​ർ ഷൈ​നെ പി​ടി​കൂ​ടി വി​മാ​ന​ത്തി​ൽ​നി​ന്നും പു​റ​ത്താ​ക്കി.

ഇ​ദ്ദേ​ഹ​ത്തെ എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി. ഷൈ​നെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കും.

ഷൈ​ൻ ടോം ​ചാ​ക്കോ, എം.​എ. നി​ഷാ​ദ്, ബി​നു പ​പ്പു എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സോ​ഹ​ൻ​സീ​നു ലാ​ൽ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് ഭാ​ര​ത സ​ർ​ക്ക​സ്.

Related posts

Leave a Comment