പഴയത് പോലെ പെട്ടെന്ന് പ്രതികരിക്കുന്ന ആളല്ല താനിപ്പോഴെന്ന് ഷെയ്ൻ നിഗം. ‘വളരെ കൺസിസ്റ്റന്റ് ആയ ജീവിതമാണെനിക്കെന്ന് ഞാൻ പറയില്ല. ഞാൻ ഇവോൾവ് ചെയ്യുന്നുണ്ട്. ആറ് മാസം മുമ്പ് എന്നെ കണ്ടിരുന്നെങ്കിൽ നിങ്ങൾക്കെന്നോട് മറ്റൊരു സമീപനമായിരിക്കും. ഇതാണ് ഞാൻ, ഞാനിങ്ങനെയായിരിക്കും എന്ന ആക്ടിംഗ് എനിക്കില്ല.
സാഹചര്യത്തിന്റെ പ്രതിഫലനമാണ് ഞാൻ. എല്ലാവർക്കും അങ്ങനെയേ സാധിക്കൂ. എന്നെക്കുറിച്ചുള്ള വിവാദങ്ങൾ ഞാൻ ഒരുപാട് ചിന്തിക്കാത്തത് കൊണ്ട് വന്നതാണ്. എന്നെ മുതലെടുക്കുകയാണെന്ന് ഞാൻ കരുതി. അതെനിക്ക് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണ്.
എന്നെ ചീറ്റ് ചെയ്താൽ ഡിപ്ലോമാറ്റിക്കായിരിക്കാനും മറ്റെന്തെങ്കിലും ചെയ്യാനും എനിക്ക് പറ്റില്ലായിരുന്നു. ചില കാര്യങ്ങളോട് പ്രതികരിച്ചു. ഇപ്പോൾ ഞാനങ്ങനെ ചെയ്യാറില്ല. കാരണം അത് ബാലിശമാണെന്ന് എനിക്കറിയാം’ എന്ന് ഷെയ്ൻ നിഗം പറഞ്ഞു.