ചരക്കു കപ്പലില്‍ തീപിടിത്തം! രക്ഷപ്പെടുത്തിയ 19 ജീവനക്കാരെ കൊച്ചിയിലെത്തിച്ചു; മരിച്ച തായ്‌ലന്റ് സ്വദേശിയുടെ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍

കൊ​ച്ചി: അ​റ​ബി​ക്ക​ട​ലി​ൽ ല​ക്ഷ​ദ്വീ​പ് തീ​ര​ത്തി​നു സ​മീ​പ​ത്തു​വ​ച്ച് തീ​പി​ടി​ച്ച ച​ര​ക്കു ക​പ്പ​ലി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടു​ത്തി​യ 19 ജീ​വ​ന​ക്കാ​രെ കൊ​ച്ചി​യി​ലെ​ത്തി​ച്ചു. ഇ​ന്നു പു​ല​ർ​ച്ചെ ഒ​ന്നോ​ടെ തീ​ര​സം​ര​ക്ഷ​ണ സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ എ​റ​ണാ​കു​ളം വാ​ർ​പ്പി​ലാ​ണ് ഇ​വ​രെ എ​ത്തി​ച്ച​ത്. അ​ടി​യ​ന്ത​ര ശു​ശ്രൂ​ഷ​ക​ൾ​ക്കാ​യി ഇ​വ​രെ പി​ന്നീ​ട് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

അ​പ​ക​ട​ത്തി​ൽ മ​രി​ച്ച താ​യ്‌​ല​ന്‍റ് സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹ​വും കൊ​ച്ചി​യി​ലെ​ത്തി​ച്ചി​ട്ടു​ണ്ട്. താ​യ്‌​ല​ൻ​ഡ് സ്വ​ദേ​ശി സു​ക്സ​ണ്‍​പ​നി​ഗോ​ഗ്റ​ൻ (27) ആ​ണ് മ​രി​ച്ച​ത്. മേ​ൽ​ന​ട​പ​ടി​ക​ൾ​ക്കാ​യി മൃ​ത​ദേ​ഹം ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. സിം​ഗ​പ്പൂ​രി​ൽ​നി​ന്നു സൂ​യ​സി​ലേ​ക്കു​ള്ള യാ​ത്ര​മാ​ധ്യേ ചൊ​വ്വാ​ഴ്ച രാ​ത്രി 8.50 ഓ​ടെ​യാ​ണ്, ഹോ​ള​ണ്ടി​ലെ റോ​ട്ട​ർ​ഡാ​മി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള മെ​ർ​സ്ക് ഹൊ​നാം എ​ന്ന 330 മീ​റ്റ​ർ നീ​ള​മു​ള്ള കൂ​റ്റ​ൻ ച​ര​ക്കു ക​പ്പ​ലി​നു തീ​പി​ടി​ച്ച​ത്.

പ്രാ​ണ​ര​ക്ഷാ​ർ​ഥം ക​ട​ലി​ൽ ചാ​ടി​യ ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​രാ​യ 27 പേ​രി​ൽ 23 പേ​രെ സ​മീ​പ​പ്ര​ദേ​ശ​ത്തു​ണ്ടാ​യി​രു​ന്ന നാ​ലു ക​പ്പ​ലു​ക​ൾ സ്ഥ​ല​ത്തെ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ര​ക്ഷ​പ്പെ​ട്ട​വ​രി​ൽ ഉ​ൾ​പ്പെ​ട്ട താ​യ്‌​ല​ൻ​ഡ് സ്വ​ദേ​ശി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ, ഇ​ന്ത്യ​ക്കാ​ര​നു​ൾ​പ്പെ​ടെ നാ​ലു​പേ​രെ ഇ​നി​യും ക​ണ്ട​ത്തേ​ണ്ട​തു​ണ്ട്. ഇ​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ന്ന​താ​യി തീ​ര​സം​ര​ക്ഷ​ണ സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ചു.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ മ​ല​യാ​ളി​യ​ട​ക്കം മൂ​ന്നു പേ​രെ തീ​ര​സം​ര​ക്ഷ​ണ സേ​ന​യു​ടെ ബോ​ട്ടി​ൽ ഇ​ന്ന​ലെ വി​ഴി​ഞ്ഞ​ത്തെ​ത്തി​ച്ചി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം, മ​ണ​ക്കാ​ട് സ്വ​ദേ​ശി ദീ​പു ജ​യ​ൻ (32), ഫി​ലി​പ്പീ​ൻ​സ് സ്വ​ദേ​ശി​യും ക​പ്പ​ലി​ലെ സെ​ക്ക​ൻ​ഡ് ഓ​ഫീ​സ​റു​മാ​യ അ​ല​ൻ റേ ​പാ​ൽ​ക്കാ ഗ​ബു​നി​ലാ​സ് ( (33), താ​യ്‌​ല​ൻ​ഡ് സ്വ​ദേ​ശി​യും ഫോ​ർ​മാ​നു​മാ​യ സു​കു​ൻ സു​വ​ണ്ണ​പെം​ഗ് (36) എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ തീ​ര​സം​ര​ക്ഷ​ണ സേ​ന​യു​ടെ പ​ട്രോ​ൾ ബോ​ട്ടി​ൽ വി​ഴി​ഞ്ഞ​ത്തെ​ത്തി​ച്ച​ത്.

ക​പ്പ​ലി​ലെ പാ​ച​ക​ക്കാ​ര​നാ​യ സ​കിം ഹെ​ഗ്ഡെ​യാ​ണ് അ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ ഇ​ന്ത്യ​ക്കാ​ര​ൻ. 27 ജീ​വ​ന​ക്കാ​രി​ൽ ക്യാ​പ്റ്റ​ൻ ഉ​ൾ​പ്പെ​ടെ 13 ഇ​ന്ത്യ​ക്കാ​രും ഒ​ന്പ​തു ഫി​ലി​പ്പീ​നി​ക​ളും ര​ണ്ടു താ​യ്‌​ല​ൻ​ഡു​കാ​രും ഓ​രോ യു​കെ, റോ​മാ​നി​യ, ദ​ക്ഷി​ണാ​ഫ്രി​ക്കാ​രു​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. കൊ​ച്ചി​യി​ലെ​ത്തി​ച്ച ജീ​വ​ന​ക്കാ​രി​ൽ ആ​ർ​ക്കും കാ​ര്യ​മാ​യ പ​രി​ക്കു​ക​ളി​ല്ലെ​ന്നാ​ണു ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ളി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന വി​വ​രം.

Related posts