ഷി​യാ​സ് ക​രീം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ; കേസെടുത്തത് മൂന്നുവകുപ്പുകൾ ചേർത്ത്; നാ​ളെ ച​ന്തേ​ര​യി​ലെ​ത്തി​ക്കും


തൃ​ക്ക​രി​പ്പൂ​ർ: യു​വ​തി ന​ൽ​കി​യ ലൈം​ഗി​ക​പീ​ഡ​ന പ​രാ​തി​യി​ൽ സി​നി​മാ ന​ട​നും മോ​ഡ​ലു​മാ​യ ഷി​യാ​സ് ക​രീ​മി​നെ ച​ന്തേ​ര പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ചെ​ന്നൈ​യി​ൽ എ​ത്തി​യ പോ​ലീ​സ് സം​ഘം ഇ​ന്ന് രാ​വി​ലെ​യാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പീ​ഡ​നം, ലൈം​ഗി​കാ​തി​ക്ര​മം, സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യം എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് പോ​ലി​സ് ഷി​യാ​സി​നെ​തി​രെ കേ​സെ​ടു​ത്തി​രു​ക്കു​ന്ന​ത്.

പ്ര​തി​യെ ച​ന്തേ​ര​യി​ൽ എ​ത്തി​ച്ച് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും. ഹൈ​ക്കോ​ട​തി ഷി​യാ​സി​ന് ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ച​തി​നാ​ൽ വി​ശ​ദാം​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് നാ​ളെ രാ​വി​ലെ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​ണ് ച​ന്തേ​ര പോ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന.

Related posts

Leave a Comment