28 ദിവസം മുമ്പ് ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം കൂടി, തലയിലെ മുറിവു ഗൗനിക്കാതെ ശാരീരികബന്ധത്തിന് നിര്‍ബന്ധിച്ചു; എതിര്‍ത്തപ്പോള്‍ തല പലതവണ നിലത്തിടിച്ചു, കോശിയുടെ കൈയാല്‍ ശോഭനയ്ക്ക് ദാരുണാന്ത്യം

wifeഅവിശുദ്ധ ബന്ധങ്ങള്‍ കുടുംബജീവിതത്തിന്റെ കെട്ടുറപ്പു തകര്‍ക്കുന്ന പലവാര്‍ത്തകളും അടുത്തിടെയായി നാം കേള്‍ക്കുന്നു. അത്തരത്തില്‍ സുഖത്തിനായി ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിക്ക് നേരിട്ട ദാരുണാനുഭവമാണ് റാന്നിയെ ഇന്നലെ പിടിച്ചുകുലുക്കിയത്. കേവലം 28 ദിവസം മുമ്പ് കാമുകനായ താമസമാക്കിയ ഇടുക്കി സ്വദേശിനി ശോഭനയ്ക്ക് കാമുകനാല്‍ ദാരുണാന്ത്യമുണ്ടായത്. സംഭവത്തില്‍ കാമുകനായ കോശി (ബിനു-41) പിടിയിലായിട്ടുണ്ട്.

പോലീസ് പറയുന്നതിങ്ങനെ- ഇടുക്കിയില്‍ ശോഭനയുടെ വീടിനടുത്തു വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. ലഹരിക്ക് അടിമയായ ബിനുവിനൊപ്പം ശോഭന ഇറങ്ങി വന്നതോടെ ഇരുവരും റാന്നിയിലെ ബിനുവിന്റെ വീട്ടിലേക്ക് താമസം മാറ്റി. കൂലിപ്പണിക്കാരനാണ് ബിനു. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നയാള്‍. നേരത്തെ ഭാര്യ ഇയാളെ ഉപേക്ഷിച്ചു പോയിരുന്നു. തൊട്ടുപിന്നാലെ അഞ്ചോളം യുവതികള്‍ പലപ്പോഴായി ഇയാള്‍ക്കൊപ്പം താമസിച്ചിരുന്നു. എല്ലാവരും ബിനുവിന്റെ സ്വഭാവത്തില്‍ മനംനൊന്ത് സ്ഥലം വിട്ടിരുന്നു.

28 ദിവസം മുമ്പാണ് ശോഭന ബിനുവുമൊന്നിച്ച് താമസം തുടങ്ങിയത്. ബുധനാഴ്ച ഉച്ചയ്ക്ക് ഇയാള്‍ മദ്യപിച്ചെത്തിയതിനെച്ചൊല്ലി ശോഭന വഴക്കുണ്ടാക്കിയിരുന്നു. കുപിതനായ ബിനു, ശോഭനയെ ഭിത്തിയിലേക്കു പിടിച്ചുതള്ളി. ഭിത്തിയിലിടിച്ചു തലയ്ക്കു പൊട്ടലേറ്റ അവര്‍ തറയിലേക്കു വീണു. ശോഭനയ്ക്കു തലയിലേറ്റ മുറിവു ഗൗനിക്കാതെ ബിനു ശാരീരികബന്ധത്തിന് നിര്‍ബന്ധിച്ചു. എതിര്‍ത്തപ്പോള്‍ ബലം പ്രയോഗിച്ച് ശോഭനയുടെ തല പലതവണ നിലത്തിടിച്ചു. അതിനുശേഷം ഇംഗിതത്തിനു വിധേയയാക്കി. തുടര്‍ന്ന് അവിടെതന്നെ കിടന്ന ബിനു രാത്രി ഒന്‍പതോടെ ഉണര്‍ന്നപ്പോഴാണ് ശോഭനയ്ക്ക് അനക്കമില്ലെന്നു മനസിലായത്. ഇയാള്‍തന്നെയാണ് അയല്‍ക്കാരെ വിവരമറിയിച്ചത്. പഞ്ചായത്തംഗം അടക്കമുള്ളവര്‍ വിവരം പോലീസിനു െകെമാറി. പോലീസ് രാത്രിയില്‍തന്നെ ബിനുവിനെ കസ്റ്റഡിയിലെടുത്തു. ശോഭനയെ മറ്റാരോ അപായപ്പെടുത്തിയതാണെന്ന നിലപാടിലായിരുന്നു ഇന്നലെ ഉച്ചവരെ ഇയാള്‍. എന്നാല്‍, പോലീസിന്റെ ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.

Related posts