ഹൃ​ദ​യ​ഭേ​ദ​കം; സ്കൂ​ളി​ന് നേ​രെ യു​വാ​വി​ന്‍റെ വെ​ടി​വ​യ്പ്: കു​ട്ടി​ക​ൾ അ​ട​ക്കം 22പേ​ർ കൊ​ല്ല​പ്പെ​ട്ടു; മു​ത്ത​ശ്ശി​യെ വെ​ടി​വെ​ച്ച് കൊ​ന്ന​ശേ​ഷ​മാ​യി​രു​ന്നു ആ​ക്ര​മ​ണം

ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​യി​ലെ ടെ​ക്സാ​സി​ലു​ള്ള സ്കൂ​ളി​ൽ 18കാ​ര​ൻ ന​ട​ത്തി​യ വെ​ടി​വയ്പ്പി​ൽ മ​ര​ണം 22 ആ​യി.19 വി​ദ്യാ​ർ​ഥി​ക​ളും രണ്ട് ടീച്ച ർമാരുമുൾപ്പെടെ 22 പേരാണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് പോ​ലീ​സി​നെ ഉ​ദ്ധ​രി​ച്ച് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഉ​വാ​ൾ​ഡെ​യി​ലെ റോ​ബ് എ​ലി​മെ​ന്‍റ​റി സ്കൂ​ളി​ൽ ഇ​ന്ത്യ​ൻ സ​മ​യം ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ട് മ​ണി​യോ​ടെ​യാ​ണ് വെ​ടി​വയ്പ്പു​ണ്ടാ​യ​ത്. 18കാ​ര​ൻ കൈ​ത്തോ​ക്ക് ഉ​പ​യോ​ഗി​ച്ചാ​ണ് വെ​ടി​യു​തി​ർ​ത്ത​ത്.

ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ കൊ​ല്ല​പ്പെ​ട്ട​താ​യി ടെ​ക്സാ​സ് ഗ​വ​ർ​ണ​ർ ഗ്രെ​ഗ് അ​ബോ​ട്ട് പ​റ​ഞ്ഞു.അ​മേ​രി​ക്ക​ൻ പൗ​ര​നാ​യ സാ​ൽ​വ​ദോ​ർ റെ​മോ​സ് എ​ന്ന​യാ​ളാ​ണ് വെ​ടി​വയ്പ്പ് ന​ട​ത്തി​യ​ത്.

ഇ​യാ​ളെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ന്നു. സ്വ​ന്തം മു​ത്ത​ശ്ശി​യെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് ഇ​യാ​ൾ സ്കൂ​ളി​ൽ വെ​ടി​വയ്​പ്പ് ന​ട​ത്താ​നെ​ത്തി​യ​ത്.

രാ​ജ്യ​ത്തെ ന​ടു​ക്കി​യ സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​മേ​രി​ക്ക​ൻ പ​താ​ക​ക​ൾ പ​കു​തി താ​ഴ്ത്തി​ക്കെ​ട്ടാ​ൻ വൈ​റ്റ് ഹൗ​സ് നി​ർ​ദ്ദേ​ശം ന​ൽ​കി. പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു.

അമേരിക്കയിലെ തോക്ക് ലോബിക്കെതിരേ ജോ ബൈ ഡൻ ആഞ്ഞടിച്ചു. ന​ട​ന്ന​ത് ഹൃ​ദ​യ​ഭേ​ദ​ക​മാ​യ സം​ഭ​വ​മാ​ണെ​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രി​സ് പ​റ​ഞ്ഞു.

Related posts

Leave a Comment