ആളുകൂടിയതോടെ ഉന്തും തള്ളുമായി! ജ്വല്ലറിയുടെ ഉദ്ഘാടനത്തിനെത്തിയ യുവനടിയെ കടന്നു പിടിക്കാന്‍ ശ്രമം; സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് യുവാവിനെ തിരിച്ചറിഞ്ഞതായി പോലീസ്

ജ്വല്ലറിയുടെ ഉദ്ഘാടന ചടങ്ങിനിടെ യുവനടിയെ കടന്നു പിടിക്കാന്‍ ശ്രമം. കോഴിക്കോട് മുക്കത്തെ ഒരു ജ്വല്ലറിയുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. നടിയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും യുവാവിനെ തിരിച്ചറിഞ്ഞതായി മുക്കം പോലീസ് വ്യക്തമാക്കി.

തിങ്കളാഴ്ച വൈകുന്നേരം നാലു മണിക്കായിരുന്നു ജ്വല്ലറിയുടെ ഉദ്ഘാടനം. ചടങ്ങില്‍ ഒരു ഉത്തരേന്ത്യന്‍ നടിയായിരുന്നു എത്തേണ്ടിയിരുന്നത്. എന്നാല്‍, സമയക്രമത്തില്‍ മാറ്റം വന്നതോടെ ഇവര്‍ ഒഴിവായി. ഇതേ തുടര്‍ന്നാണ് മലയാളി, യുവനടി ഉദ്ഘാടനത്തിനായി എത്തിയത്.

ചടങ്ങില്‍ നടി എത്തിയതോടെ തിക്കും തിരക്കും ശക്തമായി. ഇതിനിടെ യുവാവ് നടിയെ കടന്നു പിടിച്ചു. നടി ബഹളം വെക്കുമെന്ന് തോന്നിയതോടെ ഇയാള്‍ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെടുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളില്‍ സംഭവം പതിഞ്ഞിട്ടുണ്ടെന്നും ഇതിനാല്‍ പ്രതിയെ വേഗം പിടികൂടാന്‍ സാധിക്കുമെന്നും പോലീസ് വ്യക്തമാക്കിയതായാണ് വിവരം.

കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും പരാതിയുമായി മുന്നോട്ടു പോകുമെന്നും നടി വ്യക്തമാക്കി. അതേസമയം, മതിയായ സുരക്ഷയൊരുക്കാന്‍ അധികൃതര്‍ക്ക് കഴിയാത്തതാണ് ഇത്തരമൊരു സംഭവത്തിന് കാരണമായതെന്ന ആരോപണവും ശക്തമാണ്.

 

Related posts