പ്രമേഹത്തെ ചെറുക്കാന്‍ സൂചിഗോതമ്പ്; അവകാശവാദവുമായി മുന്‍ ശാസ്ത്രജ്ഞന്‍

Shugar

തൃശൂര്‍: തിരുവനന്തപുരത്തു നിന്ന് ഇരിങ്ങാലക്കുടയിലേക്കുള്ള യാത്രയില്‍ തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയതായിരുന്നു ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായിരുന്ന ഇ.എം.ജോര്‍ജ്. പ്രമേഹം വന്നു കാലുകളിലെ വിരലുകള്‍ പോലും അറ്റുപോയിരിക്കുന്നവരെ കണ്ട് ഇദ്ദേഹം നിന്നു. അവരുടെ ഒപ്പം കൂടി. ബഹിരാകാശ ശാസ്ത്രജ്ഞനു പ്രമേഹവുമായി എന്താണ് ബന്ധമെന്ന് ആരും ചോദിച്ചു പോകും. പ്രമേഹത്തെ കണ്ടാല്‍ പറപ്പിക്കാനുള്ള രീതികള്‍ അനുഭവത്തിലൂടെ കണ്ടെത്തിയെന്നതു മാത്രമാണു പ്രമേഹവുമായി ജോര്‍ജിനുള്ള ബന്ധം. അതുകൊണ്ടു തന്നെ  പ്രമേഹരോഗവുമായി കഷ്ടപ്പെടുന്നവരെ കണ്ടാല്‍ സഹതാപമാണ്.

പ്രത്യേക ഭക്ഷണ രീതി. അത്രമാത്രമാണ് പ്രമേഹത്തെ പറപ്പിക്കാനുള്ള മാര്‍ഗം. ഇതിനകം തന്നെ നിരവധി പേരാണ് ജോര്‍ജിന്‍റെ ഭക്ഷണ രീതിയിലൂടെ പ്രമേഹത്തെ പടികടത്തിയിരിക്കുന്നത്. ബഹിരാകാശ ശാസ്ത്രജ്ഞന് ആരോഗ്യ കാര്യങ്ങളില്‍ എന്ത് ആധികാരികത എന്നു ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. യാതൊരു ആധികാരികതയുമില്ല, പക്ഷേ പ്രമേഹ രോഗിയായിരുന്ന തനിക്ക് ഇപ്പോള്‍ പ്രമേഹം ഇല്ലെന്നതു തെളിവാണെന്ന് ജോര്‍ജ് പറയുന്നു.

പ്രമേഹത്തിനെതിരെ നിശ്ചയദാര്‍ഢ്യത്തോടെ പൊരുതാനുള്ള മനോധൈര്യം കിട്ടിയത് ഐഎസ്ആര്‍ഒ ജോലിയില്‍ നിന്നാണെന്ന് ജോര്‍ജ് പറയുന്നു.  റോക്കറ്റ് വിക്ഷേപണത്തില്‍ എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ അതു കണ്ടുപിടിച്ച് ആ പ്രശ്‌നത്തിന്‍റെ തായ്‌വേര് അറുക്കുന്നതുവരെ പരീക്ഷണങ്ങളും പരിശോധനയും നടത്തും. പിന്നീടൊരിക്കലും ഒരു തവണയുണ്ടായ തകരാര്‍ ആവര്‍ത്തിക്കില്ല.
ഈ രീതി പ്രമേഹത്തിന്‍റെ കാര്യത്തില്‍ പരീക്ഷിച്ചാലെന്താ ഉണ്ടാവുക. ഈ അന്വേഷണത്തിലിടെയാണു വിദഗ്ധനായ ഒരാളില്‍നിന്നു സൂചി ഗോതന്പുകൊണ്ടു പ്രമേഹം മാറ്റാമെന്ന് മനസിലാക്കിയത്. പരീക്ഷിക്കാന്‍ തീരുമാനിച്ചു.

57ാം വയസിലാണ് ജോര്‍ജിനു പ്രമേഹം പിടിപെട്ടത്. രാവിലെയും വൈകിട്ടും സൂചി ഗോതന്പ് കഞ്ഞി മാത്രം കുടിച്ചു. ഉച്ചയ്ക്ക് ചോറും മുടക്കിയില്ല. പക്ഷേ മധുരം പൂര്‍ണമായി ഒഴിവാക്കി. പാലും ഒഴിവാക്കി. സൂചി ഗോതന്പില്‍ പ്രമേഹത്തെ ഇല്ലാതാക്കാനുള്ള പ്രത്യേക ഘടകം ഉണ്ടെന്നു വിദഗ്ധരില്‍നിന്നു ബോധ്യപ്പെട്ടതോടെയാണു സ്ഥിരമായി ഇതു കഴിച്ചാല്‍ രോഗം മാറ്റാന്‍ കഴിയുമോയെന്നു പരീക്ഷിച്ചത്. തുടക്കത്തില്‍ കാര്യമായി കുറഞ്ഞില്ലെങ്കിലും, തളര്‍ന്നില്ല. തുടര്‍ച്ചയായി ഈ ഭക്ഷണ രീതിയുമായി മുന്നോട്ടു പോയി. നിശ്ചിത കാലാവധിയില്‍ പരിശോധനകളും നടത്തി. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ പ്രമേഹം കുറഞ്ഞു വരുന്നതായി കണ്ടു. തുടര്‍ച്ചയായി മൂന്നു വര്‍ഷം സൂചി ഗോതന്പു കുടിച്ചു തന്നെ പ്രമേഹത്തെ പൂര്‍ണമായി പുറത്താക്കി. ജോര്‍ജ് പറയുന്നു ഇപ്പോള്‍ വയസ് 67 ആയി. പ്രമേഹം പിന്നീട് വന്നിട്ടില്ല.

ഈ ആശയം താന്‍ തിരുവനന്തപുരത്തു നടന്ന സയന്‍സ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചിരുന്നു. വിദഗ്ധരല്ലാത്തവരുടെ കണ്ടുപിടിത്തങ്ങള്‍ക്കു കിട്ടിയ അവസരം ഉപയോഗിച്ചാണു പ്രദര്‍ശനത്തില്‍ പങ്കെടുത്തത്. ഇവിടെനിന്നു നിരവധി പേരാണ് തന്നില്‍നിന്നു വിവരങ്ങളെടുത്ത് പ്രമേഹത്തെ ഇല്ലാതാക്കിയതെനന്നു ജോര്‍ജ് പറഞ്ഞു. യൂ ട്യൂബില്‍  ഴലീൃഴല രൗൃലറ റശമയശലേല െഎന്ന പേരില്‍ എല്ലാ വിവരങ്ങളും റെഡി. ഒരു കിലോ ശരീര ഭാരത്തിന് ഒരു ഗ്രാം സൂചി ഗോതന്പ് എന്നതാണ് കണക്ക്.

സൂചി ഗോതന്പിനു പകരം സാധാരണ ഗോതന്പു കഴിച്ചാല്‍ അതിനു ഫലം കിട്ടില്ലെന്നു ജോര്‍ജ് പറയുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ കണ്ടെത്തിയ സത്യം ഇപ്പോള്‍ തന്നെ കേരളത്തില്‍ 200ലധികം റസിഡന്‍റ്‌സ് അസോസിയേഷന്‍ ക്ലാസുകളില്‍ അവതരിപ്പിച്ചു കഴിഞ്ഞു. പലരുടെയും സംശയം ഒന്നു മാത്രം, സൂചി ഗോതന്പ് കച്ചവടം നടത്തുന്ന കന്പനിയുമായി വല്ല ബന്ധമുണ്ടോയെന്നാണ്. അത്തരത്തില്‍ യാതൊരു ബന്ധവുമില്ല, ആരോടും ഇത് ചെയ്യണമെന്ന് നിര്‍ബന്ധിക്കുന്നില്ലെന്നും ജോര്‍ജ് പറയുന്നു. ഐഎസ്ആര്‍ഒയിലെ ജോലിക്കു ശേഷം ഇപ്പോള്‍ ഇത്തരം അനുഭവങ്ങള്‍ മറ്റള്ളവര്‍ക്ക് പകര്‍ന്നു നല്‍കുന്നതിലാണ് തിരുവനന്തപുരത്ത് താമസമാക്കിയ ഇരിങ്ങാലക്കുട സ്വദേശിയായ ജോര്‍ജിന്‍റെ ലക്ഷ്യം.കൊതുകിനെ തുരത്താന്‍ ജെംടെക് എന്ന പേരില്‍ കണ്ടു പിടിത്തം നടത്തിയിരുന്നു.

പക്ഷേ പേറ്റന്‍ഡെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സൗത്ത് ആഫ്രിക്കക്കാരന്‍ ഇത് തട്ടിയെടുക്കുകയും ചെയ്തു. കൊതുകുകളെ മുട്ടയിടാന്‍ അവസരം നല്‍കി അവയെ ഇല്ലാതാക്കുന്ന സാങ്കേതികത്വമാണ് കണ്ടെത്തിയിരുന്നത്. ഫോണ്‍: 8547216724.

Related posts