ഷു​ഹൈ​ബ് വധം: സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ സ​ർ​ക്കാ​ർ അ​പ്പീ​ൽ ന​ൽ​കും

തി​രു​വ​ന​ന്ത​പു​രം: ഷു​ഹൈ​ബി​ന്‍റെ കൊ​ല​പാ​ത​കം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ സ​ർ​ക്കാ​ർ അ​പ്പീ​ൽ ന​ൽ​കും. സിം​ഗി​ൽ ബ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രെ ഡി​വി​ഷ​ൻ ബെ​ഞ്ചി​നെ സ​മീ​പി​ക്കും. ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബ​ഞ്ചി​ന് സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടാ​ൻ അ​ധി​കാ​ര​മി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഡി​വി​ഷ​ൻ ബ​ഞ്ചി​നെ സ​മീ​പി​ക്കു​ക.

ഇ​ക്ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് ഷു​ഹൈ​ബി​ന്‍റെ കൊ​ല​പാ​ത​കം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തെ കോ​ട​തി​യി​ൽ സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ എ​തി​ർ​ത്തെ​ങ്കി​ലും കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല.

ഉ​ന്ന​ത രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ അ​ണി​ക​ളെ കൊ​ണ്ട് രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളെ കൊ​ന്നൊ​ടു​ക്കു​ന്ന​തി​ന് അ​റു​തി വ​ര​ണ​മെ​ന്നും ഗൂ​ഢാ​ലോ​ച​ന​ക്കാ​രെ പു​റ​ത്ത് കൊ​ണ്ട് വ​രേ​ണ്ട​തു​ണ്ടെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. പോ​ലീ​സി​ന്‍റെ കൈ​ക​ൾ ബ​ന്ധി​ക്ക​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ് ഇ​പ്പോ​ഴ​ത്തെ അ​ന്വേ​ഷ​ണ​മെ​ന്ന് കോ​ട​തി നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ചി​രു​ന്നു.

Related posts