17 കിലോമീറ്റര്‍ ബസില്‍ യാത്രചെയ്യാന്‍ വെറും ഒരു രൂപ! ചാണക ബയോഗ്യാസ് ഇന്ധനമാക്കി 55 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബസ്; രാജ്യത്തെ ആദ്യ ബയോഗ്യാസ് ബസ് സര്‍വ്വീസാരംഭിച്ചു

_536c2f1c-15c9-11e7-9d7a-cd3db232b835വാഹനബാഹുല്യം കാരണം അനുദിനം വര്‍ദ്ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവ്ഷ്‌കരിച്ചു വരുന്നു. അതിലൊന്നായിരുന്നു ബിഎസ് 3 വാഹനങ്ങളുടെ വില്‍പ്പന തടഞ്ഞത്. ഇപ്പോഴിതാ മലിനീകരണ തോത് കുറയ്ക്കാന്‍ ബയോഗ്യാസ് ബദല്‍ മാര്‍ഗ്ഗവുമായി ഫോണിക്‌സ് ഇന്ത്യ റിസര്‍ച്ച് ഡെവലപ്പ്‌മെന്റ് ഗ്രൂപ്പ്. ചാണക ബയോഗ്യാസ് ഇന്ധനമാക്കി 55 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബസ് പുറത്തിറക്കിയാണ് ഇന്ത്യയില്‍ ഇവര്‍ പുതിയ ചരിത്രത്തിന് തുടക്കംകുറിച്ചത്. ഇത്തരത്തില്‍ പുറത്തിറങ്ങുന്ന രാജ്യത്തെ ആദ്യ ബസാണിത്.

_a805cba0-15c9-11e7-9d7a-cd3db232b835

ഓരോ യാത്രക്കാര്‍ക്കും വെറും ഒരു രൂപയ്ക്ക് ഈ ബസില്‍ യാത്ര ചെയ്യാമെന്നതാണ് ഏറ്റവും വലിയ സവിശേഷത. നിലവില്‍ 12-17 കിലോമീറ്ററിന് 6 രൂപയാണ് സംസ്ഥാനത്തെ മറ്റു ബസുകളിലെ മിനിമം നിരക്ക്. ഒരു കിലോഗ്രാം ബയോഗ്യാസില്‍ ആറ് കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ഈ ബസിന് സാധിക്കും. പരമാവധി 20 രൂപ ചെലവില്‍ ഒരു കിലോ ബയോഗ്യാസ് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. 80 കിലോഗ്രാം ബയോഗ്യാസ് വരെ ഇന്ധനടാങ്കില്‍ സംഭരിക്കാം, അതായത് ഫുള്‍ടാങ്ക് ബയോഗ്യാസില്‍ 480 കിലോമീറ്റര്‍ യാത്ര ചെയ്യാം. വാണിജ്യ വാഹന നിര്‍മാണത്തില്‍ മുന്‍നിരയിലുള്ള അശോക് ലെയ്ലാന്റ് നിര്‍മിച്ച ബസിലാണ് ബയോഗ്യാസ് പരീക്ഷണം നടത്തിയത്.

കൊല്‍ത്തയിലെ അള്‍ട്ടഡങ്ക-ഗരിയ റൂട്ടില്‍ 17.5 കിലോമീറ്റര്‍ ഓടിച്ചാണ് ബയോഗ്യാസ് ബസിന്റെ ആദ്യ സര്‍വ്വീസ് ആരംഭിച്ചത്. സംഗതി ബയോഗ്യാസ് ആണെങ്കിലും ജര്‍മന്‍ ടെക്നോളജി എഞ്ചിനാണ് ബസിന് കരുത്തേകുന്നത്. ചാണക ബയോഗ്യാസിലെ വിഷരഹിത മീഥൈന്‍ വാതകമാണ് ഇന്ധനമാക്കി മാറ്റുന്നത്. ഏകദേശം 13 ലക്ഷം രൂപയാണ് ബയോഗ്യാസ് ബസിന്റെ ആകെ നിര്‍മാണ ചെലവ്. ഈ വര്‍ഷം അവസാനത്തോടെ സംസ്ഥാത്തെ വിവിധ ഭാഗങ്ങളില്‍ ഇത്തരം പതിനാറ് ബസുകള്‍ സര്‍വ്വീസിലെത്തിക്കാനാണ് ഫോണിക്‌സ് ഗ്രൂപ്പ് പദ്ധതിയിടുന്നത്.

Related posts