വിവാഹവേദിയില്‍ പെണ്‍കുട്ടിക്കൊപ്പം നൃത്തം വയ്ക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു; ഡാന്‍സിന്റെ ഭാഗമാണെന്നു കരുതി പെണ്‍കുട്ടി നൃത്തം തുടര്‍ന്നു; വീഡിയോ കാണാം…

 

രാജസ്ഥാന്‍: വിവാഹവേദിയില്‍ നൃത്തം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. രാജസ്ഥാനിലാണ് സംഭവം. പെണ്‍കുട്ടിയുടെ കൂടെ വേദിയില്‍ നൃത്തം ചെയ്യുന്നതിനിടെ യുവാവ് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

ഹൃദയാഘാതമാണ് മരണ കാരണം. നൃത്തം ചെയ്യുന്നതിനിടയില്‍ യുവാവ് നിലത്ത് വീണെങ്കിലും ആരും അത്ര കാര്യമായി എടുത്തില്ല. മാത്രമല്ല വീണത് കണ്ടിട്ടും ഡാന്‍സിന്റെ ഭാഗമായി കാണിച്ചതാണെന്ന് കരുതി കൂടെ കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയും നൃത്തം തുടരുകയായിരുന്നു.

ഏറെനേരം കഴിഞ്ഞിട്ടും യുവാവ് എഴുന്നേല്‍ക്കാത്തതിനെത്തുടര്‍ന്ന് ഒപ്പമുണ്ടായിരുന്നവര്‍ നോക്കിയപ്പോള്‍ യുവാവ് ബോധരഹിതനായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതിനുമുമ്പ് തന്നെ യുവാവ് മരിച്ചിരുന്നു. ആരോ പകര്‍ത്തിയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. യുവാവിന്റെ നൃത്തവും പിന്നീട് കുഴഞ്ഞുവീഴുന്നതുമായ ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം.

Related posts