ചെ​യ്ത​ത് തെ​റ്റാ​യി​പ്പോ​യെ​ന്ന കു​റ്റ​ബോ​ധം! തു​റ​ന്നു പ​റ​ഞ്ഞ് ന​ട​ൻ സി​ദ്ധി​ഖ്

മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​താ​രം തി​ല​ക​നോ​ട് താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യ്ക്ക് വേ​ണ്ടി എ​തി​ർ​ത്ത് സം​സാ​രി​ച്ച​ത് തെ​റ്റാ​യി​പ്പോ​യെ​ന്നും അ​തി​ൽ ഇ​പ്പോ​ഴും കു​റ്റ​ബോ​ധ​മു​ണ്ടെ​ന്നും തു​റ​ന്നു പ​റ​ഞ്ഞ് ന​ട​ൻ സി​ദ്ധി​ഖ്.

ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് സി​ദ്ധി​ഖ് ഇ​തു പ​ങ്കു​വ​ച്ച​ത്. തി​ല​ക​ൻ ചേ​ട്ട​നു​മാ​യി മി​ക​ച്ച ബ​ന്ധ​മാ​ണു​ണ്ടാ​യി​രു​ന്ന​തെ​ന്നും എ​ന്നാ​ൽ അ​ത് താ​നാ​യി​ട്ട് ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് സി​ദ്ധി​ഖി​ന്‍റെ തു​റ​ന്നു പ​റ​ച്ചി​ൽ.

അ​സോ​സി​യേ​ഷ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​കൊ​ണ്ട് തി​ല​ക​ൻ ചേ​ട്ട​നോ​ട് എ​തി​ർ​ത്ത് സം​സാ​രി​ക്കു​ക​യാ​ണ് ഞാ​ന​ന്ന് ചെ​യ്ത​ത്. അ​ത് തെ​റ്റാ​യി​പ്പോ​യെ​ന്ന കു​റ്റ​ബോ​ധം എ​നി​ക്ക് ന​ല്ല​തു​പോ​ലെ​യു​ണ്ട്.

അ​മ്മ​യി​ലെ പ​ല അം​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം ന​ട​ത്തി​യ അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ളെ​യും വി​മ​ർ​ശി​ക്കു​ക​യാ​ണ് ഞാ​ൻ അ​ന്ന് ചെ​യ്ത​ത്. മ​റ്റു പ​ല​ർ പ​റ​ഞ്ഞ​തി​നേ​ക്കാ​ളും ഞാ​ൻ പ​റ​ഞ്ഞ​ത് അ​ദ്ദേ​ഹ​ത്തെ വി​ഷ​മി​പ്പി​ച്ചു​വെ​ന്ന് തി​ല​ക​ൻ ചേ​ട്ട​ന്‍റെ മ​ക​ൾ എ​ന്നോ​ട് പി​ന്നീ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്.

അ​തൊ​രു വ​ല്ലാ​ത്ത വേ​ദ​ന​യാ​യി. ഞ​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള ബ​ന്ധം അ​ത്ര​യ്ക്ക് ദൃ​ഢ​മാ​യി​രു​ന്നു. അ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ൽ കി​ട​ക്കു​ന്പോ​ൾ ഞാ​ൻ എ​ല്ലാ ദി​വ​സ​വും വി​ളി​ക്കു​മാ​യി​രു​ന്നു.

പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ൽ ര​ണ്ടു​മൂ​ന്ന് ത​വ​ണ പോ​യി ക​ണ്ടി​രു​ന്നു. ഒ​രു ത​വ​ണ ഒ​പ്പം മ​മ്മൂ​ക്ക​യും ഉ​ണ്ടാ​യി​രു​ന്നു. ഞാ​നാ​യി​ട്ടു ത​ന്നെ​യാ​ണ് ആ ​ബ​ന്ധം ന​ശി​പ്പി​ച്ചു​ക​ള​ഞ്ഞ​ത്.

അ​സോ​സി​യേ​ഷ​നി​ൽ അ​ത്ര​യും സീ​നി​യ​ർ ആ​യി​ട്ടു​ള്ള ഒ​രു വ്യ​ക്തി അ​ങ്ങ​നെ ചെ​യ്ത​തി​ന് ഞാ​ൻ അ​ത്ര​യ്ക്ക് പൊ​ട്ടി​ത്തെ​റി​ക്കേ​ണ്ട കാ​ര്യം ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ന​ല്ല​തു​പോ​ലെ സം​സാ​രി​ച്ചി​രു​ന്നെ​ങ്കി​ൽ ഒ​രു​പ​ക്ഷേ മ​ഞ്ഞ് ഉ​രു​കു​മാ​യി​രു​ന്നു. പ​ക്ഷേ എ​തി​ർ​ത്ത് സം​സാ​രി​ച്ച​തി​നു ക്ഷ​മ ചോ​ദി​ക്കാ​നു​ള്ള അ​വ​സ​രം എ​നി​ക്ക് കി​ട്ടി​യി​ട്ടു​ണ്ട്, ഞാ​ൻ ചോ​ദി​ച്ചി​ട്ടു​മു​ണ്ട്.

ചാ​ന​ൽ പ​രി​പാ​ടി​ക്കി​ടെ തി​ല​ക​നോ​ട് ക്ഷ​മി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ ആ ​തി​രി​ച്ച​റി​വു​ണ്ടാ​യ​ല്ലോ, അ​ത് മ​തി എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം- സി​ദ്ധി​ഖ് പ​റ​ഞ്ഞു.

Related posts

Leave a Comment