സി​നി​മാ നി​ര്‍​മാ​താ​വ് സി​റാ​ജു​ദ്ദീ​ന്‍ കടത്തിയത് ഒരുകോടിയുടെ സ്വര്‍ണം! റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…

കൊ​ച്ചി: ഇ​റ​ച്ചി​വെ​ട്ട് യ​ന്ത്ര​ത്തി​ൽ ഒ​ളി​പ്പി​ച്ച് സ്വ​ര്‍​ണം ക​ട​ത്തി​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ സി​നി​മാ നി​ര്‍​മാ​താ​വ് കെ.​പി. സി​റാ​ജു​ദ്ദീ​ന്‍ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം വ​ഴി ഒ​രു കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ സ്വ​ര്‍​ണം ദു​ബാ​യി​യി​ല്‍ നി​ന്നു ക​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് ക​സ്റ്റം​സ്.

സി​റാ​ജു​ദ്ദീ​ന്‍റെ റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം വി​ശ​ദീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ജാ​മ്യം ല​ഭി​ക്കാ​ത്ത വ​കു​പ്പു​ക​ളാ​ണ് സി​റാ​ജു​ദ്ദീ​നെ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള​ത്.

തൃ​ക്കാ​ക്ക​ര​യി​ലെ തു​രു​ത്തു​മ്മേ​ല്‍ എ​ന്‍റര്‍​പ്രൈ​സ​സിന്‍റെ പേ​രി​ല്‍ ഇ​റ​ക്കു​മ​തി ചെ​യ്ത ഇ​റ​ച്ചി​വെ​ട്ട് യ​ന്ത്ര​ത്തി​ലാ​ണ് സ്വ​ര്‍​ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്.

ഏ​പ്രി​ല്‍ 23നാ​ണ് സ്വ​ര്‍​ണം പി​ടി​ച്ചെ​ടു​ത്ത​ത്. യ​ന്ത്രം ഏ​റ്റു​വാ​ങ്ങാ​നെ​ത്തി​യ ന​കു​ല്‍, ക്ലി​യ​റിം​ഗ് ഏ​ജ​ന്‍റ് കെ.​ജി. ബി​ജു എ​ന്നി​വ​രെ​യും ക​സ്റ്റം​സ് പി​ടി​കൂ​ടി​യി​രു​ന്നു.

1,20,34,944 രൂ​പ വി​ല​മ​തി​ക്കു​ന്ന 2232 ഗ്രാം ​സ്വ​ര്‍​ണ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ആ​സൂ​ത്ര​ക​നാ​യ കെ.​പി. സി​റാ​ജു​ദ്ദീ​ന്‍ ദു​ബാ​യി​ല്‍ നി​ന്നു ചൊ​വ്വാ​ഴ്ച തി​രി​ച്ചെ​ത്തി​യ​പ്പോ​ള്‍ ചെ​ന്നൈ​യി​ല്‍ നി​ന്നും കൊ​ച്ചി​യി​ലെ​ത്തി​ച്ച് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ഇ​ബ്രാ​ഹിം​കു​ട്ടി​യു​ടെ മ​ക​ന്‍ ഷാ​ബി​ന്‍, തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി എ.​പി. സി​റാ​ജു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് സ്വ​ര്‍​ണം ക​ട​ത്തി​യ​ത്.

ഷാ​ബി​ന്‍ 65 ല​ക്ഷം രൂ​പ​യും പി.​എ. സി​റാ​ജു​ദ്ദീ​ന്‍ 35 ല​ക്ഷം രൂ​പ​യും സ​മാ​ഹ​രി​ച്ച് കെ.​പി. സി​റാ​ജു​ദ്ദീ​നു കൈ​മാ​റു​ക​യും ഹ​വാ​ല ഇ​ട​പാ​ടി​ലൂ​ടെ പ​ണം ദു​ബാ​യി​ലെ​ത്തി​ച്ച​താ​യും റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

Related posts

Leave a Comment