ഒരാള്‍ക്ക് എന്റെ അഭിപ്രായങ്ങളോട് എതിര്‍പ്പുണ്ട് എന്ന് കരുതുക, അയാള്‍ പരസ്യമായി വികൃതമായ ഭാഷയില്‍ പ്രതികരിക്കുന്നു.
അയാളെ എതിര്‍ക്കാനായി അതിലും മോശം ഭാഷയില്‍ അയാളുടെ അമ്മയെ, സഹോദരിയെ, ഭാര്യയെ ക്കുറിച്ച് നിര്‍ലജ്ജം ആവേശം കൊള്ളുന്ന മറ്റൊരു കൂട്ടര്.
നിങ്ങള്‍ രണ്ടുകൂട്ടരും ചെയ്യുന്നത് ഒന്നുതന്നെയാണ് എന്റെ ആശയങ്ങളോട് യോജിക്കുന്നു എന്നതുകൊണ്ട്, നിങ്ങള്‍ എനിക്ക് പ്രിയപെട്ടവരാകുന്നില്ല.
ഒരു തെറ്റിനുള്ള മറുപടി മറ്റൊരു തെറ്റല്ല. നമുക്ക് ആശയപരമായി സംവദിക്കാം.
-സിത്താര കൃഷ്ണകുമാര്‍