തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ലേ​ക്ക് ഭി​ന്ന​ലിം​ഗ​ക്കാ​രും; തെ​ലു​ങ്കാ​ന​യി​ൽ ആ​ദ്യ​മാ​യി ഭി​ന്ന​ലിം​ഗ​ക്കാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്നു

ഹൈ​ദ​രാ​ബാ​ദ്: തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ലേ​ക്ക് ഭി​ന്ന​ലിം​ഗ​ക്കാ​രും. തെ​ലു​ങ്കാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ദ്യ​മാ​യി ഭി​ന്ന​ലിം​ഗ​ക്കാ​ർ മ​ത്സ​രി​ക്കു​ന്നു. മൂ​പ്പ​തു​കാ​രി​യാ​യ ച​ന്ദ്ര​മു​ഖി​യാ​ണ് നാ​മ​നി​ർ​ദേ​ശ​ക പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്.

ഹൈ​ദ​രാ​ബാ​ദി​ലെ ഗോ​ഷ്മ​ഹ​ൽ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​മാ​ണ് ച​ന്ദ്ര​മു​ഖി ജ​ന​വി​ധി തേ​ടു​ന്ന​ത്. ബി​ജെ​പി എം​എ​ൽ​എ രാ​ജാ സിം​ഗാ​ണ് ച​ന്ദ്ര​മു​ഖി​യു​ടെ മു​ഖ്യ എ​തി​രാ​ളി.

രാ​ഷ്ട്രീ​യ ന​യ​ത്തി​ൽ മാ​റ്റം വ​രു​ത്തു​ക​യാ​ണ് ത​ന്‍റെ രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​മെ​ന്ന് ച​ന്ദ്ര​മു​ഖി പ​റ​ഞ്ഞു. സ​മൂ​ഹ​ത്തി​ന് ദോ​ഷ​ക​ര​മാ​യി താ​ൻ യാ​തൊ​ന്നും ചെ​യ്യു​ക​യി​ല്ല. ഭി​ന്ന​ലിം​ഗ​ക്കാ​രു​ടെ അ​വ​കാ​ശ​ത്തി​നാ​യി പോ​രാ​ടു​മെ​ന്നും ച​ന്ദ്ര​മു​ഖി പ​റ​ഞ്ഞു.

Related posts