ജാമ്യാപേക്ഷ തള്ളി മിനിട്ടുകൾക്കുള്ളിൽ ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത് ഇഡി

 

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ​പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ർ എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ. ഇ​ഡി​യു​ടെ​യും ക​സ്റ്റം​സി​ന്‍റെ​യും കേ​സി​ൽ ശി​വ​ശ​ങ്ക​ർ സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു.

കോ​ട​തി വി​ധി വ​ന്ന് മി​നി​ട്ടു​ക​ൾ​ക്കു​ള്ളി​ലാ​ണ് ഇ​ഡി, ശി​വ​ശ​ങ്ക​ർ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ വ​ഞ്ചി​യൂ​രി​ലെ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ എ​ത്തി അ​ദ്ദേ​ഹ​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത​റി​യി​ച്ച് ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ ശി​വ​ശ​ങ്ക​റി​ന് ആ​ശു​പ​ത്രി​ലെ​ത്തി സ​മ​ൻ​സ് കൈ​മാ​റി. കൃ​ത്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ളി​ലൂ​ടെ ശി​വ​ശ​ങ്ക​റെ അ​റ​സ്റ്റ് ചെ​യ്യാ​മെ​ന്ന് മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

 

Related posts

Leave a Comment