അവൾ ജീവനൊടുക്കിയത് എന്തിനെന്നറിയില്ല; നല്ല മാ​ന​സി​കാ​വ​സ്ഥ​യിലാരുന്നു; പ​തി​നാ​റു​കാ​രി​യാ​യ ടി​ക് ടോ​ക്ക് താ​രം ജീ​വ​നൊ​ടു​ക്കിയ സംഭവത്തിൽ ഞെട്ടി ആ​രാ​ധ​ക​ർ

ന്യൂ​ഡ​ൽ​ഹി: ഡാ​ൻ​സ് വീ​ഡി​യോ​ക​ളി​ലൂ​ടെ ത​രം​ഗ​മാ​യി മാ​റി​യ ടി​ക് ടോ​ക് താ​രം സി​യ ക​ക്കാ​ർ (16) ജീ​വ​നൊ​ടു​ക്കി. മ​ര​ണ വാ​ര്‍​ത്ത അ​വ​രു​ടെ മാ​നേ​ജ​ര്‍ അ​ര്‍​ജു​ന്‍ സ​രി​ന്‍ സ്ഥി​രീ​ക​രി​ച്ചു. സി​യ ജീ​വ​നൊ​ടു​ക്കാ​നു​ള്ള കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.

ഡ​ൽ​ഹി​യി​ലെ പ്രീ​ത് വി​ഹാ​റി​ലാ​ണു സി​യ താ​മ​സി​ക്കു​ന്ന​ത്. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ ഒ​രു​ല​ക്ഷ​ത്തി​ല​ധി​ക​വും ടി​ക് ടോ​ക്കി​ല്‍ 11 ല​ക്ഷ​ത്തി​ല​ധി​ക​വും ഫോ​ളോ​വേ​ഴ്സു​ള്ള വ്യ​ക്തി​യാ​ണ് സി​യ. സ്നാ​പ്ചാ​റ്റ്, യു​ട്യൂ​ബ് തു​ട​ങ്ങി​യ ഓ​ൺ​ലൈ​ൻ-​സോ​ഷ്യ​ൽ​മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ലും സി​യ സ​ജീ​വ​മാ​യി​രു​ന്നു.

മ​ര​ണ​വാ​ർ​ത്ത പ​ങ്കി​ട്ട സെ​ലി​ബ്രി​റ്റി ഫോ​ട്ടോ​ഗ്രാ​ഫ​ർ ഭ​യാ​നി​യു​ടെ ഇ​ൻ​സ്റ്റ​ഗ്രാം കു​റി​പ്പി​ൽ നി​ര​വ​ധി പേ​രാ​ണ് സി​യ​യെ അ​നു​സ്മ​രി​ച്ച​ത്. അ​വ​ൾ ന​ല്ല മാ​ന​സി​കാ​വ​സ്ഥ​യി​ലാ​ണ്, കു​ഴ​പ്പ​മൊ​ന്നും ഇ​ല്ലാ​യി​രു​ന്നു. ജീ​വ​നൊ​ടു​ക്കി​യ​തി​ന്‍റെ കാ​ര​ണ​മെ​ന്തെ​ന്ന് അ​റി​യി​ല്ലെ​ന്നും മാ​നേ​ജ​ർ അ​ർ​ജു​ൻ പ​റ​ഞ്ഞ​താ​യി ഭ​യാ​നി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു.

Related posts

Leave a Comment