വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മിച്ച യു​വാ​വ് പി​ടി​യിൽ; ഭീ​ഷ​ണി​പ്പെ​ടു​ത്തി ആളൊഴിഞ്ഞ വിട്ടിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുന്നതി നിടെ നാട്ടുകാർ പിടികൂടുകയായിരുന്നു

peedanamപ​ള്ളു​രു​ത്തി: നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. ഇ​ട​ക്കൊ​ച്ചി പാ​ന്പാ​യ്മൂ​ല​യി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന വെ​ളി​പ്പ​റ​ന്പി​ൽ വീ​ട്ടി​ൽ ബി​ജോ​യ്(26) യെ​യാ​ണ് പ​ള്ളു​രു​ത്തി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ വി​ദ്യാ​ർ​ഥി​നി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ലെ​ത്തി​ച്ച ബി​ജോ​യ് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കു​ട്ടി​യു​ടെ ഉ​ച്ച​ത്തി​ലു​ള്ള നി​ല​വി​ളി​കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടു​ക​യാ​യി​രു​ന്നു. ബി​ജോ​യ് ഇ​തി​നി​ടെ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പോ​ലീ​സെ​ത്തി അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു.

പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കു​ട്ടി​യു​ടെ ത​ല ചു​മ​ലി​ൽ ഇ​ടി​പ്പി​ച്ചു​വെ​ന്ന് കു​ട്ടി മൊ​ഴി ന​ല്കി. കു​ട്ടി​യെ ദേ​ഹോ​പ​ദ്ര​വ​മേ​ല്പ്പി​ച്ച​തി​ന് ഇ​യാ​ൾ​ക്കെ​തി​രെ പ​ള്ളു​രു​ത്തി പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​യാ​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts