കോവിഡ് കാലത്തും ജാഗ്രതയോടെ; മേ​ലേ​തു​ടു​ക്കി​യി​ൽ ക​ഞ്ചാ​വ് കൃ​ഷി നടത്തിയ മൂന്നുപേരെ അറസ്റ്റു ചെയ്തു വനപാലകർ

അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ലെ മേ​ലെ​തു​ടു​ക്കി മ​ല​വാ​ര​ത്ത് ക​ള്ള​ന​ക്ക​ട​വ് വെ​ള്ള​ച്ചാ​ട്ട​ത്തി​നു സ​മീ​പ​ത്തു ക​ഞ്ചാ​വ് കൃ​ഷി ന​ട​ത്തി​യ മൂ​ന്ന് പ്ര​തി​ക​ളെ വ​നം അ​ധി​കൃ​ത​ർ അ​റ​സ്റ്റ് ചെ​യ്തു.

​മേ​ലെ​തു​ടു​ക്കി​യി​ലെ സോ​മ​ൻ മ​ക​ൻ മാ​ത​ൻ (50), കൂ​ട്ടു​പ്ര​തി​ക​ളാ​യ കു​പ്പ​ൻ മ​ക​ൻ മു​രു​ക​ൻ (44), കി​ണ​റ്റു​ക​രാ കു​പ്പ​ൻ മ​ക​ൻ ക​ക്കി (34) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ മെ​യ് 22 ന് ​ക​ള്ള​ന​ക്ക​ട​വ് വെ​ള്ള​ച്ചാ​ട്ട​ത്തി​നു സ​മീ​പ​ത്താ​യി പ്ര​തി​ക​ൾ കൃ​ഷി ചെ​യ്തി​രു​ന്ന മു​ന്നൂ​റ്റി​യ​ഞ്ച് ക​ഞ്ചാ​വ് ചെ​ടി​ക​ൾ വ​ന​പാ​ല​ക​ർ ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചി​രു​ന്നു.

മെ​യ് 22ന് ​ന​ട​ന്ന റെ​യ്ഡി​ൽ ഓ​ടി ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ൾ ഇ​തു​വ​രെ ഒ​ളി​വി​ലാ​യി​രു​ന്നു . തു​ടു​ക്കി വ​ന​മേ​ഖ​ല​യി​ൽ നി​ന്നാ​ണ് ഇ​ന്ന​ലെ പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ഇ​തു കൂ​ടാ​തെ വേ​റെ​യും ക​ഞ്ചാ​വ് കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ് പി​ടി​യി​ലാ​യ​വ​രെ​ന്ന് വ​ന​പാ​ല​ക​ർ പ​റ​ഞ്ഞു .

വ്യാ​പ​ക​മാ​യി ക​ഞ്ചാ​വ് കൃ​ഷി ന​ട​ന്നി​രു​ന്ന ഈ ​പ്ര​ദേ​ശ​ത്ത് തു​ട​ർ​ച്ച​യാ​യി ന​ട​ന്ന റെ​യ്ഡും മാ​വോ​യി​സ്റ്റ് നി​രീ​ക്ഷ​ണ​വും മൂ​ലം ക​ഞ്ചാ​വ് തോ​ട്ട​ങ്ങ​ൾ ത​ന്നെ അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു.

2018,19,20 വ​ർ​ഷ​ങ്ങ​ളി​ൽ ന​ട​ത്തി​യ ക​ഞ്ചാ​വ് റെ​യ്ഡി​ൽ ആ​യി​ര​ത്തി​യ​റു​നൂ​റ്റി തൊ​ണ്ണൂ​റ്റി​നാ​ല് ക​ഞ്ചാ​വ് ചെ​ടി​ക​ൾ മാ​ത്ര​മാ​ണ് ക​ണ്ടെ​ത്താ​നാ​യ​ത്.​പ​ല​പ്പോ​ഴും വ​ന​ത്തി​നു​ള്ളി​ൽ നി​ന്നും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​വു​ന്നി​ല്ലെ​ന്നും ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഫോ​റസ്റ്റ് റെയ്ഞ്ച​ർ എ​ൻ. സു​ബൈ​ർ, ഡെ​പ്യൂ​ട്ടി റേ​ഞ്ച​ർ​മാ​രാ​യ വീ​രേ​ന്ദ്ര​കു​മാ​ർ ,ര​വി​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന റെ​യ്ഡി​ൽ എ​സ് എ​ഫ് ഒ ​മാ​രാ​യ പെ​രു​മാ​ൾ ,പാ​ഞ്ച​ൻ മു​ക്കാ​ലി തു​ടു​ക്കി സ്റ്റേ​ഷ​നു​ക​ളി​ലെ ബി ​എ​ഫ് ഒ ​മാ​ർ എ​ന്നി​വ​ർ റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു .പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി .

Related posts

Leave a Comment