അതിവേഗത്തിൽ പായുന്ന കാറിൻ്റെ അടിയിൽ പാമ്പ് തൂങ്ങിക്കിടക്കുന്ന ദൃശ്യങ്ങളാണ് ഇന്റർനെറ്റിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. വീഡിയോയിൽ കാറിന്റെ താഴത്തെ ഭാഗത്ത് തൂങ്ങിക്കിടക്കുന്ന വലിയ പാമ്പ് അബദ്ധത്തിൽ കുടുങ്ങിയ ശേഷം സ്വയം മോചിപ്പിക്കാൻ ശ്രമിക്കുന്നതായി കാണാവുന്നതാണ്.
എന്നാൽ എങ്ങനെയാണ് പാമ്പ് അവിടെ കുടുങ്ങിയതെന്നത് വ്യക്തമല്ല. യുഎസിലെ അലബാമ ഹൈവേയിലാണ് സംഭവം. കാറിന്റെ താഴത്തെ പ്രതലത്തിൽ തൂങ്ങിക്കിടക്കുന്നതിനിടയിൽ പാമ്പ് സ്വയം മോചിപ്പിക്കാൻ റോഡിലേക്ക് തെന്നിമാറുന്നുണ്ട്.
പാമ്പ് കാറിൻ്റെ പിൻ ചക്രങ്ങളിലൊന്നിനോട് വളരെ അടുത്ത് നിൽക്കുന്നതായി കാണപ്പെട്ടെങ്കിലും ഒരു അപകടവും രേഖപ്പെടുത്തിയിട്ടില്ല. കാറിൽ പാമ്പിനെ കണ്ട മാർക്ക് തോൺ എന്ന വ്യക്തിയാണ് വീഡിയോ ഓൺലൈനിൽ അപ്ലോഡ് ചെയ്തത്. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലാണ്.
A snake hanging out of a car is not something you expect to see while driving down the highway.
— Action News 5 (@WMCActionNews5) May 1, 2024#snake #car #driving #alabama pic.twitter.com/huaQPTRVnr