ഇ​രു​പ​ത് പാ​മ്പു​ക​ളു​മാ​യി വി​മാ​ന​യാ​ത്ര; ഒ​ടു​വി​ൽ പി​ടി​വീ​ണു

ജ​ർ​മ​നി​യി​ൽ നി​ന്നും റ​ഷ്യ​യി​ലേ​ക്ക് വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത​യാ​ളു​ടെ ബാ​ഗി​ൽ നി​ന്നും ക​ണ്ടെ​ടു​ത്ത​ത് ജീ​വ​നു​ള്ള ഇ​രു​പ​ത് പാ​മ്പു​ക​ളെ. കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ബാ​ഗി​ലാ​ണ് അ​ദ്ദേ​ഹം ഈ ​പാ​മ്പു​ക​ളെ സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

ജ​ർ​മ​നി​യി​ലെ ഡു​സ​ൽ​ഡോ​ർ​ഫ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു​മാ​ണ് അ​ദ്ദേ​ഹം പാ​മ്പു​ക​ളു​മാ​യി യാ​ത്ര ആ​രം​ഭി​ച്ച​ത്. ഇവിടെ നിന്നും കുഴപ്പമൊന്നുമില്ലാതെ യാത്ര തുടർന്നെങ്കിലും മോ​സ്കോ​യി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​നു മേ​ൽ പി​ടി​വീ​ഴു​ക​യാ​യി​രു​ന്നു.

ജ​ർ​മ​നി​യി​ലു​ള്ള ഒ​രു ക​ട​യി​ൽ നി​ന്നു​മാ​ണ് പാ​മ്പു​ക​ളെ വാ​ങ്ങി​യ​തെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ അ​ദ്ദേ​ഹം സ​മ്മ​തി​ച്ചു. പാ​മ്പു​ക​ളെ കൈ​വ​ശം വ​യ്ക്കു​വാ​നു​ള്ള അ​നു​മ​തി അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും മ​റ്റൊ​രു രാ​ജ്യ​ത്തേ​ക്കു ഇ​വ​യെ കൊ​ണ്ടു​പോ​കു​വാ​നു​ള്ള അ​നു​മ​തി ഇ​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

Related posts