അച്ഛൻ‌ മ​രി​ച്ച വേ​ദ​ന​യു​മാ​യി മ​ക​ൾ പ്ല​സ്ടു പ​രീ​ക്ഷ എ​ഴു​തി

 


മാ​വേ​ലി​ക്ക​ര: പി​താ​വ് മ​രി​ച്ച വേ​ദ​ന​യു​മാ​യി മ​ക​ൾ പ്ല​സ്ടൂ പ​രീ​ക്ഷ എ​ഴു​തി. കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച ബി​എ​സ്എ​ഫ് ജ​വാ​ൻ മാ​ങ്കാം​കു​ഴി കൊ​ട്ട​യ്ക്കാ​ട്ടു​വി​ള​യി​ൽ കെ.​ജി.​സു​നി​ലി​ന്‍റെ (48) മ​ക​ൾ സ്നേ​ഹ​യാ​ണ് അ​ച്ഛ​ൻ മ​രി​ച്ചെ​ന്ന​റി​ഞ്ഞ വേ​ദ​ന ഉ​ള്ളി​ലൊ​തു​ക്കി ഇ​ന്ന​ലെ രാ​വി​ലെ മാ​വേ​ലി​ക്ക​ര എ.​ആ​ർ.​രാ​ജ​രാ​ജ​വ​ർ​മ സ്മാ​ര​ക ഗ​വ.​ഗേ​ൾ​സ് എ​ച്ച്എ​സ്എ​സി​ൽ പ​രീ​ക്ഷ എ​ഴു​തി​യ​ത്.

അ​വ​ധി​ക്കെ​ത്തി​യ സു​നി​ൽ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണു മ​രി​ച്ച​ത്.മ​ര​ണ വി​വ​ര​മ​റി​ഞ്ഞു പ്രി​ൻ​സി​പ്പ​ൽ ജെ.​പ​ങ്ക​ജാ​ക്ഷി, ക്ലാ​സ് ടീ​ച്ച​ർ ശ്രീ​ജ സി.​പ​ണി​ക്ക​ർ, ചീ​ഫ് സൂ​പ്ര​ണ്ട് സി.​എ​ൽ.​വി​ൽ​സ​ൺ എ​ന്നി​വ​ർ സ്നേ​ഹ​യു​ടെ ബ​ന്ധു​ക്ക​ളെ വി​ളി​ച്ചി​രു​ന്നു.

ഇ​തേ​ത്തു​ട​ർ​ന്നു സ്നേ​ഹ​യെ ഇ​ന്ന​ലെ രാ​വി​ലെ ബ​ന്ധു സ്കൂ​ളി​ലെ​ത്തി​ച്ചു. പ​രീ​ക്ഷ എ​ഴു​തി​യ ശേ​ഷം ബ​ന്ധു​വി​നൊ​പ്പം മ​ട​ങ്ങി. മ​രി​ച്ച സു​നി​ലി​ന്റെ ഭാ​ര്യ: സു​ർ​ജി​ത് (വ​ള്ളി​കു​ന്നം സ​ഹ​ക​ര​ണ ബാ​ങ്ക്, സെ​ക്ര​ട്ട​റി). മ​ക​ൻ: സൗ​ര​വ്.

Related posts

Leave a Comment