ദുബായ് പോലീസ് ഇപ്പോള്‍ കൂടുതല്‍ സ്‌റ്റൈലിഷ്! ഏറ്റവും വേഗതയേറിയ കാറുകളുള്ള പോലീസ് സേന എന്ന റെക്കോഡ് ഇനി ദുബായ്ക്ക്; ചിത്രങ്ങളും വീഡിയോയും വൈറല്‍

DUBAIഅത്ഭുതങ്ങളുടെ ഒരു കേന്ദ്രം തന്നെയാണ് ദുബായ്. പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ അവര്‍ എന്നും ഒരുപടി മുന്നിലാണ്. പ്രത്യേകിച്ച് ദുബായ് പോലീസ്. അടുത്തിടെ പോലീസ് സേനയിലേക്ക് റോബോട്ടുകളെ ഉള്‍പ്പെടുത്തിയത് വാര്‍ത്തയായിരുന്നു. ഹോളിവുഡ് ചലച്ചിത്രങ്ങളിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള കാഴ്ചകളാണ് ഇപ്പോള്‍ ദുബായ് പോലീസ് സ്‌റ്റേഷന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്ക് നോക്കിയാല്‍ കാണാന്‍ സാധിക്കുന്നത്. സ്‌റ്റൈലും അഴകും ഗൗരവവും ഒത്തിണങ്ങിയ കാറുകള്‍. എന്നാല്‍ പായുന്നതോ ശരവേഗത്തില്‍. ഈ കാറുകള്‍ സ്വന്തമാക്കിയതോടെ ലോകത്തിലെ ഏറ്റവും വേഗതയുള്ള പോലീസ് കാറുകളുടെ ഉടമകള്‍ എന്ന ഗിന്നസ് വേള്‍ഡ് റെക്കോഡും ദുബായ് പോലീസ് സേനയ്ക്ക് സ്വന്തം.

ferrari-ff_032717074930

ദുബായ് പോലിസിന്റെ കാര്‍ ശേഖരത്തിലേക്ക് ലോകത്തിലെ ഏറ്റവും വേഗതയുള്ള രണ്ടാമത്തെ കാറായ ബുഗാഡി വെയറോണിന്റെ ആഗമനത്തോട് കൂടിയാണ് ഈ നേട്ടം കൈവരിക്കാനായത്. 10.5 കോടി രൂപ വില വരുന്ന ബുഗാഡിക്ക് മണിക്കൂറില്‍ 407 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കും. ലോകത്ത് ഏറ്റവും വേഗമേറിയ വാഹനം ഹെന്നസി വെനം ജിടി ആണെങ്കിലും ലോകത്ത് എവിടെയും ഈ വാഹനം പോലീസ് കാറായി ഉപയോഗിക്കാറില്ല. കുറ്റവാളികളെ പിന്തുടരുക എന്നതിനെക്കാള്‍ വിനോദ സഞ്ചാരികളുടെ കൗതുകത്തിനായിട്ടാണ് ദുബായ്‌പോലീസ് ആഡംബര കാറുകള്‍ ഉപയോഗിക്കുന്നത്. ദുബായിലെ പ്രധാന ടൂറിസ്റ്റ് ഇടങ്ങളായ ബുര്‍ജ് ഖലീഫാ, ഷെയ്ക്ക് മുഹബ്ത്ത് ബിന്‍ റാഷിദ് നടപാതകളിലും ആഡംബര കാറുകളില്‍ പൊലിസ് റോന്തു ചുറ്റും.

dubai-police-fleet_032717074930

വിനോദ സഞ്ചരികളെ ആകര്‍ഷിക്കുന്നതില്‍ ഈ കാറുകള്‍ വിജയം കണ്ടിട്ടുണ്ടെന്നു തന്നെയാണ് ദുബായ് പൊലിസ് മേധാവി സെയ്ഫ് സുല്‍താന്‍ ഷംസിയുടെ അവകാശവാദം. പോലീസ് എമര്‍ജന്‍സി നമ്പറായ 999 ലേക്ക് പലരും വിളിക്കുകയും, കാര്‍ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളില്‍ വന്ന് ഫോട്ടോ എടുക്കുകയും ചെയ്യാറുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. ബുഗാഡി വെയറോണെ കൂടാതെ നിരവധി ആഡംബരകാറുകള്‍ ദുബായ് പോലീസിന്റെ ശേഖരത്തിലുണ്ട്. സമൂഹമാധ്യമങ്ങളിലും ദുബായ് പോലീസിന്റെ ഈ പുതിയ വാഹനത്തി ആരാധകരേറെയാണ്.

lamborghini-aventador_032717074930

Related posts