ചുവന്ന തെരുവിലെത്തിയ ശോഭിത

ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പൂ​ർ​ണ​ത​യ്ക്കു വേ​ണ്ടി ഏ​ത​റ്റം വ​രെ​യും പോ​കു​ന്ന​വ​രാ​ണ് ചി​ല താ​ര​ങ്ങ​ൾ. അ​ത്ത​ര​മൊ​രു സാ​ഹ​സം കാ​ണി​ച്ചി​രു​ക്കു​ക​യാ​ണി​പ്പോ​ൾ ഒ​രു യു​വ നാ​യി​ക.സി​നി​മ​യു​ടെ വ​ർ​ക്ക്ഷോ​പ്പി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ​ഠ​ന​ങ്ങ​ളും ഗ​വേ​ഷ​ണ​ങ്ങ​ളു​മൊ​ക്കെ പ​ല​രും വീ​ട്ടി​ലി​രു​ന്ന് ന​ട​ത്താ​റാ​ണ് പ​തി​വ്.

എ​ന്നാ​ൽ ഇ​വി​ടെ ശോ​ഭി​ത ധു​ൽ​പാ​ല എ​ന്ന ന​ടി വ​ർ​ക് ഷോ​പ്പി​ന്‍റെ ഭാ​ഗ​മാ​യി ചു​വ​ന്ന തെ​രു​വി​ൽ വ​രെ എ​ത്തി.ഹി​ന്ദി സി​നി​മ​ക​ളി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട യു​വ ന​ടി ശോ​ഭി​ത ധു​ലി​പാ​ല​യാ​ണ് സി​നി​മ​യു​ടെ ക​ഥാ​പാ​ത്ര​ത്തെ പ​ഠി​ക്കാ​ൻ മും​ബൈ​യി​ലെ ചു​വ​ന്ന തെ​രു​വി​ൽ എ​ത്തി​യ​ത്. വാ​ർ​ത്ത​യ​റി​ഞ്ഞ പ​ല​രും ന​ടു​ങ്ങി എ​ന്നാ​ണ് കേ​ട്ട​ത്.നി​വി​ൻ പോ​ളി നാ​യ​ക​നാ​യി എ​ത്തു​ന്ന മൂ​ത്തോ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ വ​ർ​ക്ഷോ​പ്പി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ശോ​ഭി​ത ചു​വ​ന്ന തെ​രു​വി​ലെ​ത്തി​യ​ത്.

ചി​ത്ര​ത്തി​ൽ ലൈം​ഗി​ക തൊ​ഴി​ലാ​ളി​യാ​യി​ട്ടാ​ണ് ന​ടി അ​ഭി​ന​യി​ക്കു​ന്ന​ത.്മും​ബൈ ചു​വ​ന്ന തെ​രു​വി​ൽ എ​ത്തി​യ ശോ​ഭി​ത അ​വി​ടെ​യു​ള്ള കു​റേ സ്ത്രീ​ക​ളു​മാ​യി സം​സാ​രി​ച്ചു​കു​റെ​യേ​റെ കാ​ര്യ​ങ്ങ​ൾ അ​വ​രി​ൽ നി​ന്നും മ​ന​സി​ലാ​ക്കി​യ ശേ​ഷ​മാ​ണ​ത്രെ മ​ട​ങ്ങി​യ​ത്. ചി​ത്ര​ത്തി​ന്‍റെ ചി​ല പ്ര​ധാ​ന ഭാ​ഗ​ങ്ങ​ൾ ഷൂ​ട്ട് ചെ​യ്തുക​ഴി​ഞ്ഞു. ക​ഥാ​പാ​ത്ര​ത്തെക്കു​റി​ച്ചു​ള്ള ഗ​വേ​ഷ​ണ​മൊ​ക്കെ ന​ട​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ വ​ള​രെ പ്ര​തീ​ക്ഷ​യി​ലാ​ണ് താ​നെ​ന്ന് ശോ​ഭി​ത പ​റ​യു​ന്നു.ന​ടി കൂ​ടെ​യാ​യ ഗീ​തു മോ​ഹ​ൻ​ദാ​സാ​ണ് മൂ​ത്തോ​ൻ എ​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഹി​ന്ദി​യി​ലും മ​ല​യാ​ള​ത്തി​ലു​മാ​യി ഒ​രു​ക്കു​ന്ന ചി​ത്രം സ​ഹോ​ദ​ര സ്നേ​ഹ​ത്തെക്കു​റി​ച്ചാ​ണ് പ​റ​യു​ന്ന​ത്.

Related posts