ഇങ്ങനെയും ചില അധ്യാപിക..! തു​ല്യ​ത പ​രീ​ക്ഷ​യ്ക്കെ​ത്തി​യവരെ അ​ധ്യാ​പി​ക അ​ധി​ക്ഷേ​പി​ക്കുകയും മോശമായിപെരുമാറിയതായും പ​രാ​തി

എ​ട​ത്വ: പ​ത്താം ക്ലാ​സ് തു​ല്യ​ത പ​രീ​ക്ഷ​ക്കെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ ഡ്യൂ​ട്ടി അ​ധ്യാ​പി​ക അ​ധി​ക്ഷേ​പി​ച്ചെ​ന്ന് പ​രാ​തി. ത​ല​വ​ടി ഗ​വ. ഹൈ​സ്കൂ​ളി​ൽ തു​ല്യ​ത പ​രീ​ക്ഷ​യ്ക്കെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് അ​ധ്യാ​പി​ക അ​ധി​ക്ഷേ​പി​ന്നെും മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും പ​രീ​ക്ഷാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ​ഭ​വ​ന് പ​രാ​തി ന​ൽ​കി​യ​ത്.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ല വി​ദ്യാ​ഭാ​സ ഓ​ഫീ​സ​ർ വ​ത്സ​ല നേ​രി​ട്ടെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. പ​രീ​ക്ഷാ​ർ​ഥി​ക​ളി​ൽ നി​ന്ന് വി​വ​രം ശേ​ഖ​രി​ച്ച വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ അ​ധ്യാ​പി​ക​യെ ചോ​ദ്യം ചെ​യ്തു.

പ​രീ​ക്ഷാ​ർ​ഥി​ക​ൾ ന​ൽ​കി​യ പ​രാ​തി അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് അ​ധ്യാ​പി​ക ഓ​ഫീ​സ​റെ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ 17-ന് ​ആ​രം​ഭി​ച്ച പ​രീ​ക്ഷ ഇ​ന്ന​ലെ അ​വ​സാ​നി​ച്ചി​രു​ന്നു. 52 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ത​ല​വ​ടി സ്കൂ​ളി​ൽ പ​ത്താം ക്ലാ​സ് തു​ല്യ​ത പ​രീ​ക്ഷ എ​ഴു​തി​യ​ത്.

Related posts