കൊച്ചി: സോഷ്യല്‍ മീഡിയയില്‍ സ്വന്തം ഫോട്ടോ പോസ്റ്റ് ചെയ്ത് ലൈക്കിനും കമന്റിനുമായി കാത്തിരിക്കുന്നവരാണ് നമ്മളിലേറെ പേരും. എന്നാല്‍ നമ്മള് പോസ്റ്റ് ചെയ്യുന്ന ഓരോ ഫോട്ടോയും സ്റ്റോറിയുമൊക്കെ നമുക്ക് തന്നെ പണി തരുമെന്നാണ് പോലീസ് നല്കുന്ന മുന്നറിയിപ്പ്.
ഇത്തരത്തില്‍ ഇടുന്ന ഫോട്ടോകളും സ്റ്റോറികളും ചിലപ്പോള്‍ നമ്മള് അറിയാതെ തന്നെ നമ്മുടെ സ്വകാര്യതയെ വെളിപ്പെടുത്താം. “അന്യയാള്ക്ക് ഇതെല്ലാം അറിയേണ്ടത് ആവശ്യമുണ്ടോ?’ എന്ന് ഓരോ പോസ്റ്റ് ഇടുന്നതിനു മുമ്പ് ചിന്തിക്കണമെന്നാണ് സൈബര്‍ പോലീസ് പറയുന്നത്. ഓരോ പോസ്റ്റിന് മുന്‍പും ചിന്തിക്കുക, സുരക്ഷിതരായിരിക്കുക.
ചിന്തിച്ചശേഷം മാത്രം പങ്കുവയ്ക്കുക. നിങ്ങളുടെ ഡിജിറ്റല്‍ ജീവിതം നിങ്ങളുടെ കൈകളില്‍ ആണെന്ന കാര്യം ഓര്മയിലിരിക്കട്ടെയെന്നാണ് പോലീസ് മുന്നറിയിപ്പിലുള്ളത്.