ആം​ബു​ല​ൻ​സ് പു​റ​കി​ൽ കി​ട​ന്ന് സൈ​റ​ൺ മു​ഴ​ക്കി​യി​ട്ടും കാ​ർ മാ​റ്റു​ന്നി​ല്ല; യു​വ​തി​യു​ടെ റീ​ൽ​സ് ചി​ത്രീ​ക​ര​ണ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ക​ന​ക്കു​ന്നു!

ആം​ബു​ല​ൻ​സി​ന് വ​ഴി ന​ൽ​കാ​തെ റോ​ഡി​ൽ വ​ണ്ടി നി​ർ​ത്തി​യി​ട്ട് റീ​ൽ​സ് ചി​ത്രീ​ക​രി​ച്ച യു​വ​തി​ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. രാ​ജ​സ്ഥാ​നി​ലെ ജ​യ്പൂ​രി​ലാ​ണ് സം​ഭ​വം. ട്രാ​ഫി​ക് കു​രു​ക്കി​ൽ പെ​ട്ട് ആം​ബു​ല​ൻ​സ് തു​ട​ർ​ച്ച​യാ​യി സൈ​റ​ൺ മു​ഴ​ക്കി​യി​ട്ടും അ​തൊ​ന്നും കാ​ര്യ​മാ​ക്കാ​തെ യു​വ​തി റീ​ൽ​സ് ചി​ത്രീ​ക​ര​ണം തു​ട​രു​ന്ന​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

റോ​ഡി​ന്‍റെ മ​റു​ഭാ​ഗ​ത്ത് നി​ന്നി​രു​ന്ന ആ​ളാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ​ത്. നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന്‍റെ ഡ്രൈ​വിം​ഗ് സീ​റ്റി​ലി​രു​ന്ന് വാ​തി​ൽ തു​റ​ന്നു​വെ​ച്ചാ​ണ് യു​വ​തി വീ​ഡി​യോ പ​ക​ർ​ത്തി​യ​ത്.

ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ രോ​ഗി​യു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കാ​ൻ വ​ഴി ചോ​ദി​ച്ച് തു​ട​ർ​ച്ച​യാ​യി സൈ​റ​ൺ മു​ഴ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ യു​വ​തി കാ​ർ മാ​റ്റാ​നോ വ​ഴി ന​ൽ​കാ​നോ ത​യ്യാ​റാ​യി​ല്ല.

“ഇ​വി​ടെ ഒ​രു പെ​ൺ​കു​ട്ടി വീ​ഡി​യോ ഉ​ണ്ടാ​ക്കു​ക​യാ​ണ്, പു​റ​കി​ൽ ആം​ബു​ല​ൻ​സ് കി​ട​ന്ന് സൈ​റ​ൺ അ​ടി​ക്കു​ന്നു​മു​ണ്ട്. ഇ​വ​രെ ഒ​ക്കെ എ​ന്ത് ചെ​യ്യ​ണം ഗ​യ്സ്? ജ​യ്പൂ​രി​ൽ ഇ​ങ്ങ​ന​ത്തെ ആ​ളു​ക​ളു​മു​ണ്ട്” എ​ന്ന് വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​യാ​ൾ ദേ​ഷ്യ​ത്തോ​ടെ പ​റ​യു​ന്ന​ത് കേ​ൾ​ക്കാം. “നി​ങ്ങ​ളു​ടെ വീ​ഡി​യോ കാ​ത്തു​നി​ൽ​ക്കും, എ​ന്നാ​ൽ ഒ​രാ​ളു​ടെ അ​ടി​യ​ന്ത​രാ​വ​സ്ഥ​യ്ക്ക് കാ​ത്തു​നി​ൽ​ക്കാ​നാ​വി​ല്ല” എ​ന്ന സ​ന്ദേ​ശ​ത്തോ​ടെ​യാ​ണ് വീ​ഡി​യോ പ്ര​ച​രി​ക്കു​ന്ന​ത്.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ ജ​യ്പൂ​ർ പോ​ലീ​സി​നെ ടാ​ഗ് ചെ​യ്തു​കൊ​ണ്ട് നി​ര​വ​ധി പേ​രാ​ണ് യു​വ​തി​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ആം​ബു​ല​ൻ​സി​ന് വ​ഴി ന​ൽ​കാ​ത്ത​തും ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി​യ​തും ഗു​രു​ത​ര​മാ​യ കു​റ്റ​മാ​ണെ​ന്ന് നെ​റ്റി​സ​ൺ​സ് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

 

 

 

Related posts

Leave a Comment