നയപ്രഖ്യാപനപ്രസംഗം നടത്തുമ്പോള്‍ രാഹുല്‍ ഗാന്ധി മൊബൈല്‍ ഫോണില്‍; സെല്‍ഫിയെടുത്ത് കുറച്ചുനേരം അതില്‍ നോക്കി സ്വയം ആസ്വദിച്ചു; സോണിയ ഒന്നു നോക്കി വിലക്കി

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളെ​യും അ​ഭി​സം​ബോ​ധ​ന ചെ​യ്തു രാ​ഷ്‌​ട്ര​പ​തി രാം ​നാ​ഥ് കോ​വി​ന്ദ് ന​യ​പ്ര​ഖ്യാ​പ​നപ്ര​സം​ഗം ന​ട​ത്തു​ന്പോ​ൾ രാ​ഹു​ൽ ഗാ​ന്ധി മൊ​ബൈ​ൽ ഫോ​ണി​ൽ. മു​ൻ​നി​ര​യി​ൽ അ​മ്മ സോ​ണി​യ ഗാ​ന്ധി​യു​ടെ അ​ടു​ത്താ​ണു രാ​ഹു​ൽ ഇ​രു​ന്നി​രു​ന്ന​ത്. പാ​ർ​ല​മെ​ന്‍റ് സെ​ന്‍റ​ർ ഹാ​ളി​ൽ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം ആ​രം​ഭി​ച്ച 11 മ​ണി മു​ത​ൽ രാ​ഹു​ൽ മൊ​ബൈ​ൽ ഫോ​ണി​ൽ ബ്രൗ​സ് ചെ​യ്യു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു.

അ​തേ​സ​മ​യം, രാ​ഷ്‌ട്ര​പ​തി ഉ​റി സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്കി​നെ​യും ബാലാ​ക്കോ​ട്ട് വ്യോ​മാ​ക്ര​മ​ണ​ത്തെ​യും അ​ഭി​ന​ന്ദി​ച്ച് സം​സാ​രി​ച്ച​പ്പോ​ൾ ഭ​ര​ണ​പ​ക്ഷ​ത്തി​നൊ​പ്പം സോ​ണി​യ ഗാ​ന്ധി​യും ഡ​സ്കി​ൽ അ​ടി​ച്ച് അ​ഭി​ന​ന്ദ​ന​ത്തി​ൽ പ​ങ്ക് ചേ​ർ​ന്നു.

രാ​ഷ്‌ട്ര​പ​തി​യു​ടെ പ്ര​സം​ഗ​ത്തി​ന്‍റെ ആ​ദ്യ 24 മി​നി​റ്റും രാ​ഹു​ൽ ത​ന്‍റെ മൊ​ബൈ​ൽ ഫോ​ണി​ൽ മു​ഴു​കി​യി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ട​യ്ക്കൊ​രു​വേ​ള ഫോ​ണ്‍ അ​ഭി​മു​ഖ​മാ​യി പി​ടി​ച്ച് സെ​ൽ​ഫി​യെ​ടു​ത്ത് കു​റ​ച്ചുനേ​രം അ​തി​ൽ നോ​ക്കി സ്വ​യം ആ​സ്വ​ദി​ച്ചു. കു​റ​ച്ചു ക​ഴി​ഞ്ഞ് സെ​ൻ​ട്ര​ൽ ഹാ​ളി​ലെ പു​ഷ്പാ​ല​ങ്കാ​ര​ങ്ങ​ളു​ടെ ഒ​രു ചി​ത്രം കൂ​ടി​യെ​ടു​ത്തു.

11.35 ആ​യ​പ്പോ​ൾ ഒ​രു സെ​ൽ​ഫി കൂ​ടി എ​ടു​ത്തു സൂം ​ചെ​യ്തു നോ​ക്കി. വീ​ണ്ടും ഫോ​ണി​ൽ ത​ന്നെ മു​ഴു​കി. മ​ക​ന്‍റെ മൊ​ബൈ​ൽ ക​ളി കൂ​ടി​യ​പ്പോ​ൾ സോ​ണി​യ ഇ​ട​യ്ക്ക് ഒ​ന്നു നോ​ക്കി വി​ല​ക്കി. രാ​ഹു​ൽ അ​തോ​ടെ ഫോ​ണെ​ടു​ത്ത് മേ​ശ​പ്പു​റ​ത്ത് വ​ച്ച് അ​മ്മ​യു​മാ​യി സം​സാ​ര​ത്തി​ൽ മു​ഴു​കി. ഇ​ട​യ്ക്ക് തൊ​ട്ടു പി​ന്നി​ലി​രു​ന്ന ആ​ന​ന്ദ് ശ​ർ​മ​യും സം​സാ​ര​ത്തി​ൽ പ​ങ്കു ചേ​ർ​ന്നു.

Related posts