ഇടവപ്പാതിയിലും പൊന്നിൻവില  പൊള്ളിക്കുന്നു; ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ൽ സ്വർണ വില

കൊ​ച്ചി: സ്വ​ർ​ണ വി​ല ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ൽ. പ​വ​ന് 320 വ​ർ​ധി​ച്ച് 25,440 രൂ​പ​യാ​യി. ഗ്രാ​മി​ന് 40 രൂ​പ വ​ർ​ധി​ച്ച് 3,180 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലും വി​ല കു​ത്ത​നെ വ​ർ​ധി​ച്ചു.

വ്യാ​ഴാ​ഴ്ച മാ​ത്രം 560 രൂ​പ​യാ​ണ് പ​വ​ന് ഒ​റ്റ​യ​ടി​ക്ക് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ ഇ​രു​പ​ത്തി​യ​യ്യാ​യി​ര​ത്തി​ലേ​ക്ക് സ്വ​ർ​ണ വി​ല ക​ട​ന്നു. നേ​ര​ത്തെ ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ലും പ​വ​ന് ഇ​രു​പ​ത്തി​യ​യ്യാ​യി​ര​ത്തി​ന് മു​ക​ളി​ലെ​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് താ​ഴേ​ക്കു​വ​ന്നി​രു​ന്നു. മാ​സ​ങ്ങ​ളാ​യി സ്വ​ർ​ണ​വി​ല മു​ക​ളി​ലേ​ക്ക് കു​തി​ച്ചു​ക​യ​റു​ക​യാ​ണ്

Related posts