സമ്മർദം മുറുകുന്നു, മൂന്നു ദിവസങ്ങൾകൂടി മാത്രം? മേ​യ​ർ സൗ​മി​നി ജെ​യി​ൻ രാ​ജി​വ​ച്ചേ​ക്കും

കൊ​ച്ചി: കൊ​ച്ചി കോ​ർപ​റേ​ഷ​ൻ മേ​യ​ർ സൗ​മി​നി ജെ​യി​ൻ മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ രാ​ജി​വ​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന. മേ​യ​റെ മാ​റ്റ​ണ​മെ​ന്ന തീ​രു​മാ​ന​വു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന കോ​ണ്‍​ഗ്ര​സ് ജി​ല്ലാ നേ​തൃ​ത്വം ക​ഴി​ഞ്ഞ​ദി​വ​സം നാ​ലു സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷൻമാരോ​ടു രാ​ജി​വ​യ്ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. 23 ന​കം പ​ദ​വി രാ​ജി വ​യ്ക്കാ​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​ജെ. വി​നോ​ദ് എം​എ​ൽ​എ വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ് മു​ഖേ​ന ക​ത്തി​ലൂ​ടെ​യാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ഇ​തേ​തു​ട​ർ​ന്നാ​ണ് മേ​യ​റും രാ​ജി​ക്കൊ​രു​ങ്ങു​ന്ന​തെ​ന്നാണ് സൂ​ച​ന. ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എ.​ബി. സാ​ബു, വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഗ്രേ​സി ജോ​സ​ഫ്, ന​ഗ​രാ​സൂ​ത്ര​ണ സ​മി​തി അ​ധ്യ​ക്ഷ ഷൈ​നി മാ​ത്യു, നി​കു​തി​കാ​ര്യ സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​വി.​പി. കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​രോ​ടാ​ണു ര​ജി​വയ്​ക്കാ​ൻ ഡി​സി​സി​ നി​ർ​ദേ​ശിച്ചിരിക്കുന്നത്.

ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​ർ​ന്ന കെ​പി​സി​സി യോ​ഗ​ത്തി​ൽ കൊ​ച്ചി കോ​ർ​പ​റേ​ഷ​നി​ൽ അ​ധി​കാ​ര​മാ​റ്റം ന​ട​പ്പാ​ക്കാ​ൻ ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്നു. യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ ബെ​ന്നി ബ​ഹ​നാ​ൻ ഉ​ൾ​പ്പ​ടെ ജി​ല്ല​യി​ലെ എ, ​ഐ നേ​തൃ​ത്വ​ത്തി​ന്‍റെ ശ​ക്ത​മാ​യ ആ​വ​ശ്യ​ത്തെ തു​ട​ർ​ന്നാ​ണ് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് അ​ട​ക്ക​മു​ള്ള​വ​ർ അ​ധി​കാ​ര​മാ​റ്റ​ത്തോ​ട് അ​നു​കൂ​ല നി​ല​പാ​ട് കൈ​ക്കൊ​ണ്ട​ത്.​ ര​ണ്ട​ര വ​ർ​ഷ​ത്തി​ന് ശേ​ഷം മേ​യ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ മാ​റി പു​തി​യ ആ​ളു​ക​ൾ​ക്ക് അ​വ​സ​രം ന​ൽ​ക​ണ​മെ​ന്ന് ഈ ​ഭ​ര​ണ സ​മി​തി അ​ധി​കാ​ര​ത്തി​ലേ​റി​യ ഘ​ട്ട​ത്തി​ൽ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നി​ട​യി​ൽ ധാ​ര​ണ ഉ​ണ്ടാ​യി​രു​ന്ന​താ​ണ്.

ര​ണ്ട​ര വ​ർ​ഷ​ത്തി​ന് ശേ​ഷം അ​ധി​കാ​ര​മാ​റ്റ ച​ർ​ച്ച​ക​ൾ ന​ട​ന്നെ​ങ്കി​ലും പ​ല​കാ​ര​ണ​ങ്ങ​ളാ​ൽ വൈ​കു​ക​യാ​യി​രു​ന്നു. ഏ​റ്റ​വും ഒ​ടു​വി​ൽ മേ​യ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ മാ​റേ​ണ്ടി​വ​രു​മെ​ന്ന ഘ​ട്ട​മെ​ത്തി​യ​തോ​ടെ പ്ര​തി​രോ​ധ ത​ന്ത്ര​ങ്ങ​ളു​മാ​യി മേ​യ​ർ അ​നു​കൂ​ല കൗ​ണ്‍​സി​ല​ർ​മാ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Related posts