നിലയ്ക്കാത്ത സംഗീതവുമായി ഇനി താരാപഥങ്ങളിൽ… എ​സ്പി​ബി​ക്ക് ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി; ത​മാ​ര​പ്പാ​ക്ക​ത്തു​ള്ള ഫാം ​ഹൗ​സി​ല്‍ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്ക​രി​ച്ചു

ചെ​ന്നൈ: അ​ന്ത​രി​ച്ച വി​ഖ്യാ​ത ഗാ​യ​ക​ൻ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന് ക​ണ്ണീ​രിൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി. ചെ​ന്നൈ​യ്ക്ക് സ​മീ​പം ത​മാ​ര​പ്പാ​ക്ക​ത്തു​ള്ള എ​സ്പി​ബി​യു​ടെ ഫാം ​ഹൗ​സി​ല്‍ മൃ​ത​ദേ​ഹം പൂ​ർ​ണ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്ക​രി​ച്ചു. ചെ​ന്നൈ ന​ഗ​ര​ത്തി​ല്‍ നി​ന്ന് 50 കി​ലോ​മീ​റ്റ​ര്‍ മാ​റി തി​രു​വ​ള്ളൂ​ര്‍ ജി​ല്ല​യി​ലാ​ണ് താ​മ​ര​പ്പാ​ക്കം ഗ്രാ​മം.

വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് കോ​ട​മ്പാ​ക്ക​ത്തെ വീ​ട്ടി​ല്‍​നി​ന്നു എ​സ്പി​ബി​യു​ടെ ഭൗ​തി​ക​ദേ​ഹം താ​മ​ര​പ്പാ​ക്ക​ത്ത് എ​ത്തി​ച്ച​ത്. താ​മ​ര​പ്പാ​ക്ക​ത്തേ​ക്കു​ള്ള അ​വ​സാ​ന യാ​ത്ര​യി​ല്‍ ഉ​ട​നീ​ളം വ​ഴി​യ​രി​കി​ല്‍ കാ​ത്തു​നി​ന്ന് ആ​രാ​ധ​ക​ര്‍ അ​ദ്ദേ​ഹ​ത്തി​ന് ആ​ദ​രാ​ജ്ഞ​ലി അ​ര്‍​പ്പി​ച്ചു.

നേ​ര​ത്തെ ഇ​ന്നു രാ​വി​ലെ 11ഓ​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ള്‍ പൂ​ര്‍​ത്തി​യാ​കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും അ​ന്ത്യാ​ജ്ഞ​ലി അ​ര്‍​പ്പി​ക്കാ​നെ​ത്തു​ന്ന​വ​രു​ടെ തി​ര​ക്ക് കാ​ര​ണം ച​ട​ങ്ങു​ക​ള്‍ നീ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30ഓ​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. ഫാം ​ഹൗ​സി​ലെ സ്ഥ​ല​ത്തു​നി​ന്ന് 500 മീ​റ്റ​ര്‍ മാ​റി പ്ര​ത്യേ​കം ക്ര​മീ​ക​രി​ച്ച സ്ഥ​ല​ത്ത് പൊ​തു​ദ​ര്‍​ശ​ന​ത്തി​നു​വ​ച്ച ഭൗ​തി​ക​ദേ​ഹ​ത്തി​ല്‍ സി​നി​മ, രാ​ഷ്ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​ര്‍ ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ചു. ച​ല​ചി​ത്ര താ​രം റ​ഹ്മാ​ൻ, സം​വി​ധാ​യ​ക​നാ​യ ഭാ​ര​തി​രാ​ജ തു​ട​ങ്ങി നി​ര​വ​ധി പേ​ര്‍ എ​സ്പി​ബി​യെ അ​വ​സാ​ന​മാ​യി ഒ​രു നോ​ക്ക് കാ​ണാ​നെ​ത്തി.

ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 1.04നാ​യി​രു​ന്നു അ​ന്ത്യം. കോ​വി​ഡ് ബാ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഓ​ഗ​സ്റ്റ് അ​ഞ്ചി​നാ​യി​രു​ന്നു ബാ​ല​സു​ബ്ര​ഹ്മ ണ്യ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

സെ​പ്റ്റം​ബ​ർ നാ​ലി​ന് അ​ദ്ദേ​ഹം കോ​വി​ഡ് മു​ക്ത​നാ​യെ​ങ്കി​ലും ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ മൂ​ർ​ച്ഛി​ച്ച​തി നെ​ത്തു​ട​ർ​ന്ന് വെ​ന്‍റി​ലേ​റ്റ​ർ, എ​ക്മോ എ​ന്നീ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു ജീ​വ​ൻ നി​ല​നി​ർ​ത്തി​യി​രു​ന്ന​ത്. വ്യാ​ഴാ​ഴ്ച​യോ​ടെ ആ​രോ​ഗ്യ​നി​ല വ ​ഷ​ളാ​യി.

എ​സ്പി​ബി എ​ന്ന​റി​യ​പ്പെ​ടു​ന്ന ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന് 2001ൽ ​പ​ദ്മ​ശ്രീ​യും 2011ൽ ​പ​ദ്മ​ഭൂ​ഷ​ണും ന​ല്കി രാ​ജ്യം ആ​ദ​രി​ച്ചു. ആ​റു ദേ​ശീ​യ അ​വാ​ർ​ഡു​ക​ൾ അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി.

1966ൽ ​പു​റ​ത്തി​റ​ങ്ങി​യ തെ​ലു​ങ്കു സി​നി​മ ശ്രീ ​ശ്രീ മ​ര്യാ​ദ രാ​മ​ണ്ണ​യാ​ണ് എ​സ്പി​ബി​യു​ടെ ആ​ദ്യ​ചി​ത്രം. ക​ട​ൽ​പ്പാ​ലം എ​ന്ന ചി​ത്ര​ത്തി ലാ​ണ് ആ​ദ്യ​മാ​യി മ​ല​യാ​ള​ത്തി​ൽ പാ​ടി​യ​ത്.

Related posts

Leave a Comment