സ്പെയിനിലെ തക്കാളി ഉത്സവത്തിന് സമാനമായ വിവാഹആഘോഷങ്ങൾ; രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

സ്പെ​യി​നി​ലെ പ്ര​സി​ദ്ധ​മാ​യ ലാ ​ടൊ​മാ​റ്റി​ന​യെ കു​റി​ച്ച് സ്പാ​നി​ഷ് മ​സാ​ല സി​നി​മ ക​ണ്ട​വ​ർ മ​റ​ക്കി​ല്ല. 1945-ൽ ​ത​ക്കാ​ളി ഉ​ൽ​പ്പാ​ദി​പ്പി​ക്കു​ന്ന പ്ര​ദേ​ശ​ത്തെ​പ​ട്ട​ണ​ത്തി​ലെ പ്രാ​ദേ​ശി​ക കു​ട്ടി​ക​ൾ ത​മ്മി​ലു​ണ്ടാ​യ ഭ​ക്ഷ​ണ വ​ഴ​ക്കി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് സ്പെ​യി​നി​ൽ ലാ ​ടൊ​മാ​റ്റി​ന അ​ഥ​വാ ത​ക്കാ​ളി ഉ​ത്സ​വം ആ​രം​ഭി​ച്ച​ത്. എ​ല്ലാ വ​ര്‍​ഷ​വും ആ​ഗ​സ്റ്റ് മാ​സ​ത്തി​ലെ അ​വ​സാ​ന ബു​ധ​നാ​ഴ്ച​യാ​ണ് ഉ​ത്സ​വം ന​ട​ക്കു​ന്ന​ത്.

ലാ ​ടൊ​മാ​റ്റി​ന​യ്ക്ക് സ​മാ​ന​മാ​യ ച​ട​ങ്ങ് വി​വാ​ഹ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ക്കി​യ ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഈ ​മാ​സം ആ​ദ്യം മും​ബൈ​യി​ൽ പി​യൂ​ഷ് -ന​വി​ക ദ​മ്പ​തി​ക​ളു​ടെ വി​വാ​ഹ​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള ഹ​ൽ​ദി ച​ട​ങ്ങി​ലാ​ണ് ത​ക്കാ​ളി ഉ​ത്സ​വ​ത്തി​ന് സ​മാ​ന​മാ​യ ആ​ഘോ​ഷം ന​ട​ന്ന​ത്. ഇ​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു.

ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ അ​തി​ഥി​ക​ൾ ത​ക്കാ​ളി​യു​ടെ മു​ക​ളി​ൽ ക​യ​റി നി​ൽ​ക്കു​ന്ന​തും കാ​ലു​കൊ​ണ്ട് ച​വി​ട്ടി അ​ര​യ്ക്കു​ന്ന​തു​മെ​ല്ലാം വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കും. ‘ടൊ​മാ​റ്റി​ന ഹ​ൽ​ദി ’ എ​ന്ന പേ​രി​ൽ സാ​ധാ​ര​ണ ഹ​ൽ​ദി ച​ട​ങ്ങി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ലാ​ണ് പി​യൂ​ഷ് -ന​വി​ക ദ​മ്പ​തി​ക​ൾ ഈ ​ആ​ശ​യം കൊ​ണ്ടു​വ​ന്ന​ത്.

ഇ​ത് ഭ​ക്ഷ​ണ​ത്തോ​ട് കാ​ണി​ക്കു​ന്ന അ​നാ​ദ​ര​വാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ​ല​രും വീ​ഡി​യോ​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി. വീ​ഡി​യോ​യെ വി​മ​ർ​ശി​ച്ചു​കൊ​ണ്ട് നി​ര​വ​ധി ആ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യ​തോ​ടെ ഈ ​പോ​സ്റ്റ് പി​ന്നീ​ട് പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്തു.

ലാ ​ടൊ​മാ​റ്റി​ന ഫെ​സ്റ്റി​വ​ലി​ൽ ക​ഴി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റാ​ത്ത അ​മി​ത​മാ​യി പ​ഴു​ത്ത ത​ക്കാ​ളി​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​വി​ടെ ദ​മ്പ​തി​ക​ൾ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത് ഭ​ക്ഷ്യ യോ​ഗ്യ​മാ​യ ത​ക്കാ​ളി​ക​ളാ​ണ് എ​ന്ന ത​ര​ത്തി​ലാ​ണ് മി​ക്ക ക​മ​ന്‍റു​ക​ളും.

Related posts

Leave a Comment