എ​ട്ടു​കാ​ലി​യെ തു​ര​ത്താ​ൻ തീ​യി​ട്ടു; വീ​ട് ക​ത്തി ന​ശി​ച്ചു

എ​ലി​യെ പി​ടി​ക്കാ​ൻ ഇ​ല്ലം ചു​ടു​ക​യെ​ന്ന പ​ഴ​മൊ​ഴി ഏ​വ​ർ​ക്കും സു​പ​രി​ചി​ത​മാ​ണ്. എ​ന്നാ​ൽ ഈ ​പ​ഴ​മൊ​ഴി ഇ​പ്പോ​ൾ യാ​ഥാ​ർ​ഥ്യ​മാ​യി​രി​ക്കു​ക​യാ​ണ്. എ​ലി​ക്കു പ​ക​രം എ​ട്ടു​കാ​ലി​യെ പി​ടി​ക്കു​വാ​നാ​യി​രു​ന്നു​വെ​ന്നു മാ​ത്രം.

കാ​ലി​ഫോ​ർ​ണി​യ​യി​ലെ ഫ്രെ​സ്നോ സ്വ​ദേ​ശി​യാ​യ ഇ​രു​പ​ത്തി​മൂ​ന്നു വ​യ​സു​കാ​ര​നാ​ണ് എ​ട്ടു​കാ​ലി​ക​ളെ തു​ര​ത്താ​ൻ വീ​ടി​നു തീ​യി​ട്ട​ത്. എ​ട്ടു​കാ​ലി​ക​ൾ കൂ​ട്ട​മാ​യി ഇ​രി​ക്കു​ന്ന സ്ഥ​ല​ത്ത് ചെ​റു​താ​യി തീ​യി​ട്ടെ​ങ്കി​ലും പി​ന്നീ​ട് അ​ത് ആ​ളി​പ​ട​രു​ക​യാ​യി​രു​ന്നു.

ത​ല​നാ​രി​ഴ​യ്ക്കാ​ണ് അ​ദ്ദേ​ഹം അ​പ​ക​ട​ത്തി​ൽ നി​ന്നും ര​ക്ഷ​പെ​ട്ട​ത്. മാ​ത്ര​മ​ല്ല വീ​ടി​ന്‍റെ ര​ണ്ടാം നി​ല പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ക്കു​ക​യും ചെ​യ്തു. 26 ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ് ഈ ​തീ​യ​ണ​യ്ക്കു​വാ​ൻ സാ​ധി​ച്ച​ത്. ഏ​ക​ദേ​ശം ഏ​ഴ​ര ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ഈ ​വീ​ടി​നു​ണ്ടാ​യി​ട്ടു​ണ്ട്.

Related posts