പത്തനംതിട്ടയിൽ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ല്‍ വാ​റ്റുകേ​ന്ദ്രം!


പ​ത്ത​നം​തി​ട്ട: മു​മ്പ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ല്‍ നി​ന്ന് 595 ലി​റ്റ​ര്‍ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പ​ത്ത​നം​തി​ട്ട എ​ക്‌​സൈ​സ് എ​ന്‍​ഫോ​ഴ്സ്‌​മെ​ന്‍റ് ആ​ന്‍​ഡ് ആ​ന്‍റി ന​ര്‍​കോ​ട്ടി​ക് സ്പെ​ഷ​ല്‍ സ്‌​ക്വാ​ഡ് അ​സി. എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​ച്ചെ​ടു​ത്തു.

ആ​ങ്ങം​മൂ​ഴി – ഗ​വി പൊ​തു​മ​രാ​മ​ത്ത് റോ​ഡി​നോ​ടു ചേ​ര്‍​ന്ന് കൊ​ച്ചാ​ണ്ടി​ക്കു സ​മീ​പം മൂ​ഴി​യാ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ്ര​വ​ര്‍​ത്തി​ച്ചു കൊ​ണ്ടി​രു​ന്ന കെ​ട്ടി​ട​ത്തി​ലാ​ണ് വാ​റ്റുകേ​ന്ദ്രം പ്ര​വ​ര്‍​ത്തി​ച്ചുവ​ന്നി​രു​ന്ന​ത്.

സം​ഭ​വവു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ങ്ങ​മൂ​ഴി കൊ​ച്ചാ​ണ്ടി പു​ത്ത​ന്‍​വീ​ട്ടി​ല്‍ പ്ര​ദീ​പ്, കൊ​ച്ചാ​ണ്ടി ക​ര​യി​ല്‍ കാ​ര​ക്ക​ല്‍ പ്ര​സ​ന്ന​ന്‍ എ​ന്നി​വ​രെ പ്ര​തി​യാ​ക്കി എ​ക്സൈ​സ് കേ​സെ​ടു​ത്തു.

പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ര്‍ ഗി​രീ​ഷ്, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ രാ​ഹു​ല്‍, അ​ജി​ത്, കൃ​ഷ്ണ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment