കൊ​ല്ലം-ചെ​ങ്കോ​ട്ട പാ​ത​യി​ൽ ട്രെ​യി​നു​ക​ളി​ൽ കോ​ച്ചു​ക​ളു​ടെ എ​ണ്ണം കൂ​ട്ടു​ന്നു

കൊ​ല്ലം: കൊ​ല്ലം -ചെ​ങ്കോ​ട്ട പാ​ത​യി​ൽ ഓ​ടു​ന്ന ട്രെ​യി​നു​ക​ളി​ൽ കോച്ചു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്നു. ഇ​തി​നു​ള്ള അ​നു​മ​തി ദ​ക്ഷി​ണ റെ​യി​ൽ​വേ​യു​ടെ ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ ബ്രാ​ഞ്ച് ന​ൽ​കി ക​ഴി​ഞ്ഞു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 16362/16361 എ​റ​ണാ​കു​ളം – വേ​ളാ​ങ്ക​ണ്ണി എ​ക്സ്പ്ര​സു​ക​ളി​ൽ നാ​ളെ മു​ത​ൽ 18 കോ​ച്ചു​ക​ൾ വീ​തം ഏ​ർ​പ്പെ​ടു​ത്തും. നി​ല​വി​ൽ 14 കൊ​ച്ചു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

സെ​ക്ക​ൻഡ് ഏ​സി – ഒ​ന്ന്, തേ​ർ​ഡ് ഏ​സി നാ​ല്, സ്ലീ​പ്പ​ർ -ഒ​മ്പ​ത്, അ​ൺ റി​സ​ർ​വ്ഡ്- ര​ണ്ട്, എ​സ്എ​ൽ​ആ​ർ -ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​ണ് 18 കോ​ച്ചു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്. കൊ​ല്ലം -ചെ​ങ്കോ​ട്ട റൂ​ട്ടി​ൽ ഓ​ടു​ന്ന മ​റ്റ് ട്രെ​യി​നു​ക​ളി​ലും കോ​ച്ചു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. റേ​ക്കു​ക​ളു​ടെ ല​ഭ്യ​ത​യ്ക്ക​നു​സ​രി​ച്ച് ഇ​ത് പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​നാ​ണ് തീ​രു​മാ​നം.

Related posts

Leave a Comment