പോകുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു; മു​ന്ന​ണി വി​രു​ദ്ധ നി​ല​പാ​ട് സ്വീകരിച്ച സി.​കെ.​ജാ​നു മു​ന്ന​ണി വി​ട്ട​തി​ൽ അ​ത്ഭു​ത​മി​ല്ലെ​ന്ന് പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള

തി​രു​വ​ന​ന്ത​പു​രം: സി.​കെ. ജാ​നു നേ​തൃ​ത്വം ന​ൽ​കു​ന്ന ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ സ​ഭ​യു​മാ​യി ഇ​നി ഒ​രു ച​ർ​ച്ച​യ്ക്കും സാ​ധ്യ​ത​യി​ല്ലെ​ന്നു ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള. സി.​കെ.​ജാ​നു മു​ന്ന​ണി വി​ട്ട​തി​ൽ അ​ത്ഭു​ത​മി​ല്ലെ​ന്നും മു​ന്ന​ണി വി​രു​ദ്ധ നി​ല​പാ​ട് സ്വീ​ക​രി​ച്ച​തി​നാ​ൽ ആ ​പാ​ർ​ട്ടി​യു​മാ​യി ച​ർ​ച്ച​യ്ക്കി​ല്ലെ​ന്നും ശ്രീ​ധ​ര​ൻ​പി​ള്ള പ​റ​ഞ്ഞു. ജാ​നു​വി​ന്‍റെ പാ​ർ​ട്ടി മു​ന്ന​ണി വി​ടു​മെ​ന്ന സൂ​ച​ന നേ​ര​ത്തെ ത​ന്നെ ല​ഭി​ച്ചി​രു​ന്ന​താ​യും ബി​ജെ​പി അ​ധ്യ​ക്ഷ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

സി.​കെ ജാ​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ​സ​ഭ മു​ന്ന​ണി എ​ൻ​ഡി​എ വി​ടു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. മു​ന്ന​ണി​യി​ലേ​ക്ക് എ​ത്തു​ന്ന സ​മ​യ​ത്തു ന​ൽ​കി​യി​രു​ന്ന വാ​ഗ്ദാ​ന​ങ്ങ​ൾ നേ​തൃ​ത്വം പാ​ലി​ക്കാ​ത്ത​തി​നാ​ലാ​ണ് ഈ ​തീ​രു​മാ​ന​മെ​ന്ന് ജാ​നു വ്യ​ക്ത​മാ​ക്കി. കോ​ഴി​ക്കോ​ടു ന​ട​ന്ന ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ​സ​ഭ നേ​തൃ​യോ​ഗ​ത്തി​നു ശേ​ഷ​മാ​ണു തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. ആ​രു​മാ​യും രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ​ക്ക് ത​യാ​റാ​ണെ​ന്നും ജാ​നു കൂ​ട്ടി​ച്ചേ​ർ​ത്തു.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ എ​ൻ​ഡി​എ ന​ട​ത്തി​വ​രു​ന്ന സ​മ​ര​ത്തി​ലും ജാ​നു പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. സ്ത്രീ​ക​ളെ ശ​ബ​രി​മ​ല​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ജാ​നു​വി​ന്‍റെ നി​ല​പാ​ട്. ഒ​രു​പ​ടി​കൂ​ടി ക​ട​ന്നു ശ​ബ​രി​മ​ല​യി​ൽ സ്ത്രീ​ക​ളെ പൂ​ജാ​രി​ക​ളാ​ക്ക​ണ​മെ​ന്നും ജാ​നു ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Related posts