ഏതു പ്രായക്കാരോടും മാന്യമായി പെരുമാറുന്ന ‘ശ്രീധരേട്ടന്‍’..! കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച പോ​ലീ​സു​കാ​ര​ന് ചി​ത​യൊ​രു​ക്കി മുസ്ലിം ലീഗ് വൈ​റ്റ് ഗാ​ര്‍​ഡ്

സ്വ​ന്തം ലേ​ഖ​ക​ന്‍

കൊ​ണ്ടോ​ട്ടി: കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച നാ​ട്ടു​കാ​രു​ടെ ജ​ന​കീ​യ പോ​ലീ​സു​കാ​ര​ന് ചി​ത​യൊ​രു​ക്കാ​ന്‍ മു​സ്ലിം​ലീ​ഗി​ന്‍റെ വൈ​റ്റ് ഗാ​ര്‍​ഡി​ലെ യു​വാ​ക്ക​ള്‍.

എ​ട​വ​ണ്ണ​പ്പാ​റ ചെ​റു​വാ​യൂ​ര്‍ വ​ട്ട​പ്പാ​റ​വ​ലി​യ കു​ള​ങ്ങ​ര ശ്രീ​ധ​ര​ന്‍റെ മൃ​ത​ത​ദേ​ഹ​മാ​ണ് മു​സ്ലിം​ലീ​ഗ് ദു​ര​ന്ത നി​വാ​ര​ണ സേ​ന​യി​ലെ വൈ​റ്റ് ഗാ​ര്‍​ഡ് അം​ഗ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ സം​സ്‌​ക​രി​ച്ച​ത്.

ക​ഴി​ഞ്ഞ 27ന് ​മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ളജി​ല്‍ പ്ര​വേ​ശി​പ്പ ശ്രീ​ധ​ര​ന് കോവി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളജി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും മ​രി​ച്ചു.​

കു​ടും​ബ​ത്തി​ലു​ള​ള​വ​ര്‍​ക്കും കോവി​ഡ് ക​ണ്ടെ​ത്തു​ക​യും ക്വാ​റ​ന്‍റൈനി​ല്‍ പോ​വു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് സം​സ്‌​കാ​ര​ത്തി​ന് വൈ​റ്റ് ഗാ​ര്‍​ഡി​ന്‍റെ സ​ഹാ​യം തേ​ടി.​

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്ന് വീ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം പി​ന്നീ​ട് വീ​ടി​ന് സ​മീ​പ​ത്തെ കു​ന്നി​ന് മു​ക​ളി​ലെ കു​ടും​ബ ശ്മ​ശാ​ന​ത്തി​ലെ​ത്തി​ച്ചു.​

കോവി​ഡ് മ​ര​ണ​മാ​യ​തി​നാ​ല്‍ ചി​ത​യു​ടെ അ​ടു​ത്തേ​ക്ക് പോ​ലും ആ​ര്‍​ക്കും പ്ര​വേ​ശ​ന​മു​ണ്ടാ​യി​രു​ന്നി​ല്ല.​ക​ര്‍​മ്മ​ങ്ങ​ള്‍് ദൂ​രെ നി​ന്ന് നി​യ​ന്ത്രി​ച്ച പൂ​ജാ​രി​യു​ടെ നി​ര്‍​ദേ​ശ​ത്തി​ല്‍ വൈ​റ്റ് ഗാ​ര്‍​ഡ് അം​ഗ​ങ്ങ​ള്‍ മൃ​ത​ദേ​ഹം കി​ട​ത്തി ചി​ത​യൊ​രു​ക്കു​ക​യാ​യി​രു​ന്നു.​

മ​ക​നാ​ണ് ചി​ത​യ്ക്ക് തീ ​കൊ​ളു​ത്തി​യ​ത്.ആ​ള്‍​ക്കൂ​ട്ട​ത്തി​ല്‍ കാ​ക്കി ഇ​ട്ട് ചു​ണ്ടിലൊ​രു വി​സി​ലു​മാ​യി നി​റ​ഞ്ഞ് നി​ന്ന ശ്രീ​ധ​ര​ന്‍ എ​ന്നും ന​ന്മ നി​റ​ഞ്ഞ പോ​ലീ​സു​കാ​ര​നാ​യി​രു​ന്നു.​

കൊ​ണ്ടോ​ട്ടി,അ​രീ​ക്കോ​ട്,വേ​ങ്ങ​ര സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ ജോ​ലി ചെ​യ്ത ശ്രീ​ധ​ര​ന്‍ കൊ​ണ്ടോ​ട്ടി​യി​ല്‍ നി​ന്നാ​ണ് വി​ര​മി​ക്കു​ന്ന​ത്. ഏ​തു പ്രാ​യ​ക്കാ​രോ​ടും മാ​ന്യ​മാ​യി പെ​രു​മാ​റു​ന്ന ‘ശ്രീ​ധ​രേ​ട്ട​ന്’റി​ട്ട​യേ​ര്‍​ഡ് ദി​വ​സം നാ​ട്ടു​കാ​ര്‍ ജ​ന​കീ​യ യാ​ത്ര​യ​യ​പ്പാ​ണ് ന​ല്‍​കി​യ​ത്.​

ട്രാ​ഫി​ക്കി​ലാ​യാ​ലും കേ​സ് അ​ന്വേ​ഷ​ണ​ത്തി​ലാ​യാ​ലും ശ്രീ​ധ​ര​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നും വേ​റി​ട്ട​താ​യി​രു​ന്നു.

മു​സ്ലിം​ലീ​ഗ് ദു​ര​ന്ത നി​വാ​ര​ണ സേ​ന​യി​ലെ വൈ​റ്റ് ഗാ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ ക്യാ​പ്റ്റ​ന്‍ ഹ​ബീ​ബ് തു​റ​ക്ക​ല്‍,അ​ന്‍​വ​ര്‍ വെ​ട്ട​ത്തൂ​ര്‍,അ​ലി കോ​തേ​രി മു​തു​വ​ല്ലൂ​ര്‍,അ​സീ​സ് മു​തു​വ​ല്ലൂ​ര്‍,ജാ​ബി​ര്‍ പ​ര​ത​ക്കാ​ട്,വൈ​റ്റ് ഗാ​ര്‍​ഡ് കോ​ ഒാര്‌ഡി​നേ​റ്റ​ര്‍ ഫൈ​സ​ല്‍ ആ​ക്കോ​ട് തു​ട​ങ്ങി​യ​വ​രാ​ണ് നേ​തൃ​ത്വം ന​ല്‍​കി​യ​ത്.

Related posts

Leave a Comment