പുഷ്പ 2 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ശ്രീലീല നായികയായി അഭിനയിക്കുന്ന തമിഴ് ചിത്രം കിസ് മീ ഇഡിയറ്റ് 26 – ന് നാഗൻ പിക്ചേഴ്സ് തിയറ്ററുകളിലെത്തിക്കും.
വ്യത്യസ്തമായൊരു കോളജ് ലൗസ്റ്റോറി അവതരിപ്പിക്കുന്ന ഈ ചിത്രം, 2001 മുതൽ നിർമാണ-വിതരണ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന, നാഗൻ പിള്ളയുടെ നാഗൻ പിക്ചേഴ്സാണ് നിർമിക്കുന്നത്. എ.പി. അർജുൻ ചിത്രം സംവിധാനം ചെയ്യുന്നു.
പുതിയ തലമുറയിലെ ശ്രദ്ധേയനായ നടൻ വീരത് നായകനായി അഭിനയിക്കുന്നു. ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
മനോഹരമായ ഗാന രംഗങ്ങളും സംഘട്ടന രംഗങ്ങളും ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു. കാമറ- ജയ് ശങ്കർ രാമലിംഗം, ഗാന രചന- മണിമാരൻ, സംഗീതം- പ്രകാശ് നിക്കി, കോ. ഡയറക്ടേഴ്സ്- നാഗൻ പിള്ള, എലിസബത്ത്, പിആർഒ- അയ്മനം സാജൻ.
ശ്രീലീല, വീരത് എന്നിവർക്കൊപ്പം റോബോ ശങ്കർ, നഞ്ചിൽ വിജയൻ, അശ്വതി എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. പിആർഒ- അയ്മനം സാജൻ.