ക്രി​മി​ന​ൽ കേ​സി​ൽ പ്ര​തി​യാ​കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ 48 മ​ണി​ക്കൂ​റി​ന​കം സ​സ്പെ​ൻഡ് ചെയ്യണം; സർവീസ് റൂൾ പ്രകാരം ശ്രീറാം വെങ്കിട്ടരാമനെ ഇന്ന് സസ്പെൻഡ് ചെയ്തേക്കും

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ കെ​എം ബ​ഷീ​റിന്‍റെ മരണത്തിനിടയാക്കിയ കാറപകടത്തിൽ പ്രതിയായ സ​ർ​വേ ഡ​യ​റ​ക്ട​ർ ശ്രീറാം വെ​ങ്കി​ട്ട​രാ​മ​നെ ഇ​ന്നു സ​ർ​വീ​സി​ൽ നി​ന്നു സ​സ്പെന്‌ഡ് ചെ​യ്തേ​ക്കും. ക്രി​മി​ന​ൽ കേ​സി​ൽ പ്ര​തി​യാ​കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ 48 മ​ണി​ക്കൂ​റി​ന​കം സ​സ്പെ​ന്‌ഡ് ചെ​യ്യ​ണ​മെ​ന്നാ​ണ് സ​ർ​വീ​സ് റൂ​ൾ. അ​പ​ക​ടം സം​ബ​ന്ധി​ച്ച കേ​സി​ന്‍റെ റി​പ്പോ​ർ​ട്ട് ഡി​ജി​പി ലോ​ക്നാ​ഥ് ബെഹ്റ ചീഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സി​ന് ഇ​ന്നു കൈ​മാ​റും.

ഈ ​റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ടി​യാ​യി​രി​ക്കും തു​ട​ർ ന​ട​പ​ടി. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ത​ട​വു​കാ​ർ​ക്കു​ള്ള സെ​ല്ലി​ലാ​ണ് ശ്രീ​റാം വെ​ങ്കി​ട്ടരാമൻ ചി​കി​ത്സ​യി​ലു​ള്ള​ത്. കൈ​യ്ക്ക് പൊ​ട്ട​ലും സ്പൈ​ന​ൽ കോ​ഡി​ന് പ​രി​ക്കു​മെ​ന്നാ​ണ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​ടെ പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട്.

ശ്രീ​റാ​മി​ന്‍റെ ആ​രോ​ഗ്യനി​ല സം​ബ​ന്ധി​ച്ച് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ച്ച് തു​ട​ർ ചി​കി​ത്സ സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ന്‍റെ തീ​രു​മാ​ന​ത്തി​നു ശേ​ഷ​മാ​യി​രി​ക്കും ശ്രീറാം വെ​ങ്കി​ട്ട​രാ​മി​നെ പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റു​ന്ന​ത​ട​ക്ക​മു​ള്ള തീ​രു​മാ​ന​ങ്ങ​ൾ.

റി​മാ​ൻഡിൽ ക​ഴി​യു​ന്ന ശ്രീ​റാ​മി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഇ​ന്നു തി​രു​വ​ന​ന്ത​പു​രം ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി പ​രി​ഗ​ണി​ക്കും. ഇ​തി​നി​ടെ ശ്രീറാ​മി​ന്‍റെ ര​ക്ത പ​രി​ശോ​ധ​ന ഫ​ലം പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്. ര​ക്ത​ത്തി​ൽ മ​ദ്യ​ത്തി​ന്‍റെ അ​ള​വി​ല്ലെ​ന്ന സൂ​ച​ന​യാ​ണ് റി​പ്പോ​ർ​ട്ടി​ലു​ള്ള​തെ​ന്ന് അ​റി​യു​ന്നു. കേ​സി​ന്‍റെ തു​ട​ർ ഭാ​വി​യി​ൽ നി​ർ​ണാ​യ​ക​മാ​കേ​ണ്ട​താ​ണ് ര​ക്ത​പ​രി​ശോ​ധ​ന ഫ​ലം.

അ​പ​ക​ടം ന​ട​ന്ന് ഒ​ന്പ​തു മ​ണി​ക്കൂ​റി​നു ശേ​ഷ​മാ​ണ് ശ്രീ​റാ​മി​ന്‍റെ ര​ക്ത​സാ​ന്പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് എ​ടു​ത്ത​ത്. ഇ​തു ത​ന്നെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെയും പ​ത്ര പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ന്‍റേ​യും ക​ടു​ത്ത സ​മ്മ​ർ​ദ്ദ​ത്തി​ന് വ​ഴ​ങ്ങി​യു​മാ​ണ്. കേ​സ് തു​ട​ക്ക​ംമു​ത​ൽ കേ​സ് അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​മ​ങ്ങ​ളാ​ണ് ന​ട​ന്ന​തെ​ന്ന ആ​ക്ഷേ​പം ബ​ഷീ​റി​ന്‍റെ ബ​ന്ധു​ക്ക​ള​ട​ക്കം ഉ​ന്ന​യി​ച്ച​താ​ണ്.

ഇ​തു സാ​ധൂ​ക​രി​ക്കു​ന്ന നീ​ക്ക​ങ്ങ​ളാ​ണ് ഇ​ന്ന​ലെ ന​ട​ന്ന​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് മു​ഖാ​വ​ര​ണം അ​ണ​യി​ച്ച് സ്ട്രെച്ചറി​ൽ വി​വി​ഐ​പി ആം​ബു​ല​ൻ​സി​ലാ​ണ് ശ്രീ​റാ​മി​നെ ജ​യി​ലേ​ക്ക് മാ​റ്റി​യ​ത്. മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞാ​ണ് ജ​യി​ൽ ഡോ​ക്ട​റു​ടെ നി​ർ​ദേശാനു​സ​ര​ണം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ത​ട​വു​കാ​രു​ടെ സെ​ല്ലി​ലേ​ക്ക് മാ​റ്റി​യ​ത്.

ശ്രീ​റാം ഇ​പ്പോ​ഴും ഇ​വി​ടെ ചി​കി​ത്സ​യി​ലാ​ണ്. തി​രു​വ​ന​ന്ത​പു​രം പ്ര​സ്ക്ല​ബ്, പ​ത്ര പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്നു ബ​ഷീ​റി​ന്‍റെ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം പ്ര​സ്ക്ല​ബ്ബി​ൽ ന​ട​ക്കും.

Related posts