നാ​ലാം ന​മ്പ​ര്‍ എ​ന്‍റെ ഇ​ഷ്ട സ്ഥാ​നം: ര​ഹാ​നെ

കോ​ല്‍ക്ക​ത്ത: നാ​ലാം ന​മ്പ​റി​ല്‍ ബാ​റ്റ് ചെ​യ്യാ​നാ​ണ് ഏ​റ്റ​വും ഇ​ഷ്ട​മെ​ന്ന് അ​ജി​ങ്ക്യ ഇ​ന്ത്യ​യു​ടെ മ​ധ്യ​നി​ര ബാ​റ്റ്‌​സ്മാ​ന്‍ അ​ജി​ങ്ക്യ ര​ഹാ​നെ. ബം​ഗാ​ള്‍ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ര്‍ഷി​ക അ​വാ​ര്‍ഡ് വി​ത​ര​ണ ച​ട​ങ്ങി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് ര​ഹാ​നെ ഇ​ത് പ​റ​ഞ്ഞ​ത്. ഇ​ന്ത്യ​യു​ടെ ഏ​ക​ദി​ന ടീ​മി​ല്‍ നാ​ലാം ന​മ്പ​ര്‍ സ്ഥാ​ന​ത്തേ​ക്ക് യോ​ജി​ച്ച ഒ​രാ​ളെ തേ​ടു​ന്ന വേ​ള​യാ​ണി​ത്.

ഇ​ന്ത്യ​യു​ടെ ടെ​സ്റ്റ് വൈ​സ് ക്യാ​പ്റ്റ​നാ​യ ര​ഹാ​നെ നാ​ഷ​ണ​ല്‍ ക്രി​ക്ക​റ്റ് അ​ക്കാ​ഡ​മി​യി​ല്‍ രാ​ഹു​ല്‍ ദ്രാ​വി​ഡി​നു കീ​ഴി​ല്‍ പ​രി​ശീ​ല​നം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​തി​നു​ശേ​ഷം താ​രം വെ​സ്റ്റ് ഇ​ന്‍ഡീ​സി​ലേ​ക്കു തി​രി​ക്കും. വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രേ ര​ണ്ടു ടെ​സ്റ്റാ​ണു​ള്ള​ത്.

എ​ന്‍സി​എ​യി​ല്‍ ദ്രാ​വി​ഡി​നെ ല​ഭി​ച്ച​തി​ല്‍ വ​ള​രെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ത​ന്‍റെ റോ​ള്‍ മോ​ഡ​ലു​ക​ളി​ല്‍ ഒ​രാ​ളാ​യ അ​ദ്ദേ​ഹ​ത്തെ പി​ന്തു​ട​രാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും ര​ഹാ​നെ പ​റ​ഞ്ഞു.

Related posts