വിശപ്പുരഹിത കേരളം..!  20 രൂ​പ​യ്ക്ക് ഉ​ച്ച​യൂ​ണു​മാ​യി ‘സു​ഭി​ക്ഷ ഭ​ക്ഷ​ണ​ശാ​ല’ ആലപ്പുഴയിൽ

ആ​ല​പ്പു​ഴ: വി​ശ​പ്പു​ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഭ​ക്ഷ്യ ​പൊ​തു​വി​ത​ര​ണ വ​കു​പ്പും ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യും ചേ​ർ​ന്ന് ആ​രം​ഭി​ച്ച സു​ഭി​ക്ഷ ഉ​ച്ച​ഭ​ക്ഷ​ണ​ശാ​ല ആ​ല​പ്പു​ഴ ശ​വ​ക്കോ​ട്ട​പ്പാ​ല​ത്തി​ന് സ​മീ​പം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ന​ഗ​ര​ത്തി​ൽ പ​ല​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വ​രു​ന്ന ആ​ളു​ക​ൾ​ക്കും പാ​വ​പ്പെ​ട്ട​വ​ർ​ക്കും കു​റ​ഞ്ഞ നി​ര​ക്കി​ൽ ഭ​ക്ഷ​ണം ന​ൽ​കാ​ൻ ഉ​ദ്ദേ​ശി​ച്ചാ​ണ് പ​ദ്ധ​തി.

20 രൂ​പ​യ്ക്കാ​ണ് ഇ​വി​ടെ നി​ന്നും ഉൗ​ണ് ല​ഭി​ക്കു​ക. ആ​ദ്യ​ഘ​ട്ട​ത്തി​ൽ വെ​ജി​റ്റേ​റി​യ​ൻ ഉൗ​ണാ​ണ് ല​ഭി​ക്കു​ക. അ​ടു​ത്ത​മാ​സം മു​ത​ൽ പ്ര​ത്യേ​ക വി​ല വാ​ങ്ങി മീ​ൻ​വി​ഭ​വ​ങ്ങ​ളും ഉ​ൾ​പെ​ടു​ത്തും. കാ​ശി​ല്ലാ​ത്ത​വ​ർ​ക്കും സു​ഭി​ക്ഷ​യി​ൽ നി​ന്ന് ഉൗ​ണ് ക​ഴി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കും. ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി എ​ത്തു​ന്ന​വ​ർ കൂ​ടു​ത​ൽ തു​ക ന​ൽ​കു​ക​യാ​ണെ​ങ്കി​ൽ അ​തി​നു​ള്ള കൂ​പ്പ​ണ്‍ പു​റ​ത്തു​വ​യ്ക്കും.

ഈ ​കൂ​പ്പ​ണു​പ​യോ​ഗി​ച്ചാ​ണ് കാ​ശി​ല്ലാ​ത്ത​വ​ർ​ക്ക് ഉൗ​ണ് ക​ഴി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ക. ആ​ല​പ്പു​ഴ ശ​വ​ക്കോ​ട്ട​പ്പാ​ല​ത്തി​ന് പ​ടി​ഞ്ഞാ​റു വ​ശം ന​ഗ​ര​സ​ഭ​യു​ടെ രാ​ത്രി​കാ​ല വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലാ​ണ് ഭ​ക്ഷ​ണ​ശാ​ല പ്ര​വ​ർ​ത്തി​ക്കു​ക.പൊ​തു​മ​രാ​മ​ത്തു മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഉ​ച്ച​ഭ​ക്ഷ​ണ​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ റേ​ഷ​നിം​ഗ് ക​ണ്‍​ട്രോ​ള​ർ എ​ൻ. ഹ​രി​പ്ര​സാ​ദ് ആ​ദ്യ​കൂ​പ്പ​ണ്‍ വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ തോ​മ​സ് ജോ​സ​ഫ്, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സി. ​ജ്യോ​തി​മോ​ൾ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ജി. ​മ​നോ​ജ്കു​മാ​ർ, ബ​ഷീ​ർ​കോ​യാ​പ​റ​ന്പി​ൽ, ബി​ന്ദു​തോ​മ​സ്, എ.​എ. റ​സാ​ക്ക്, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ക​രോ​ളി​ൻ പീ​റ്റ​ർ, മോ​ളി ജേ​ക്ക​ബ്, ടി.​ജെ. ആ​ഞ്ച​ലോ​സ്, ഡി. ​ല​ക്ഷ്മ​ണ​ൻ, ജോ​ണി​മു​ക്കം പ​ങ്കെ​ടു​ത്തു.

Related posts